നിര്‍ഭയ കേസ്: വധശിക്ഷയ്ക്കെതിരായ പ്രതികളുടെ ഹരജിയില്‍ വിധി ഇന്ന്
ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട പ്രതികള്‍ നല്കിയ പുനപരിശോധനാ ഹരഡിയില് ഇന്ന് വിധി പറയും. പ്രതികളായ മുകേഷ്, പവന്, വിനയ്ശര്‍മ എന്നിവര്‍ നല്കിയ ഹരജിയില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക.
ചീഫ് ജസ്റ്റിസിനെക്കൂടാതെ ജഡ്ജിമാരായ അശോക് ഭൂഷണ്, ആര്.ഭാനുമതി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. കേസില്‍ കൂട്ടുപ്രതിയായ അക്ഷയ്ക്കും വധശിക്ഷ വിധിച്ചിരുന്നെങ്കിലും അദ്ദേഹം പുനപരിശോധനാ ഹരജി നല്‍കിയിരുന്നില്ല. അക്ഷയ്ക്ക് പുനപരിശോധനാ ഹരഡി നല്‍കാനായി കോടതി സമയം അനുവദിച്ചിരുന്നു.
ഡല്‍ഹിയില്‍ 2012 ഡിസംബര്‍ 16 നാണ് കേസിനാസ്പദമായ സംഭവം. അര്‍ധരാത്രി സുഹൃത്തിന്റെ കൂടെ വരുന്നതിനിടെ 23കാരിയായ പാരാമെഡിക്കല്‍ വിധ്യാര്ഥിനിയെ ഓടുന്ന ബസില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം പുറത്തേക്കെറിയുകയായിരുന്നു. രണ്ടാഴ്ച്ചയ്ക്ക് ശേഷം യുവതി മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."