സൗഹൃദത്തിനായി ബൂട്ടണിഞ്ഞ് മാധ്യമ പ്രവര്‍ത്തകരും പൊലിസും
മുക്കം: ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ സെമിഫൈനല്‍ പോരാട്ടത്തിലേക്ക് കടന്നതോടെ കളി പ്രേമികള്‍ക്ക് ആവേശമേകി മുക്കത്തെ മാധ്യമ പ്രവര്‍ത്തകരും മുക്കം പൊലിസും സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനായി ബൂട്ടണിഞ്ഞു.
നോര്‍ത്ത് കാരശ്ശേരിയിലെ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് മുക്കം പ്രസ് ഫോറം പ്രസിഡന്റ് സി. ഫൈസല്‍ ബാബു നയിച്ച മാധ്യമ പ്രവര്‍ത്തകരുടെ ടീം വിജയിച്ചു. മുക്കം എസ്.ഐ കെ.പി അഭിലാഷ് നയിച്ച പൊലിസ് ടീം പൊരുതി തോല്‍ക്കുകയായിരുന്നു. നിയമ പാലകരും മാധ്യമ പ്രവര്‍ത്തകരും കാല്‍പന്തുകളിക്കായി അണിനിരന്നത് നാട്ടുകാര്‍ക്കും കൗതുകമായി.
നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് മത്സരം കാണാന്‍ തടിച്ചുകൂടിയത്. മത്സരത്തിലെ മികച്ച കളിക്കാരനായി പൊലിസിലെ ലിനേഷിനെയും മികച്ച ഡിഫന്‍ഡര്‍ ആയി സിന്‍ജു ദാസിനെയും മികച്ച ഗോളിയായി പ്രസ് ഫോറത്തിലെ റഫീഖ് തോട്ടുമുക്കത്തെയും തെരഞ്ഞെടുത്തു.
മുക്കം ടി.പി കളക്ഷന്‍ നല്‍കുന്ന വിന്നേഴ്‌സ് ആന്‍ഡ് റണ്ണേഴ്‌സ് ട്രോഫിക്കും രാജേശന്‍ വെള്ളാരംകുന്നത്ത് നല്‍കുന്ന വിന്നേഴ്‌സ് പ്രൈസ് മണിക്കും മുക്കം അര്‍ബര്‍ കോ ഓപ്പറേറ്റിവ് സൊസൈറ്റി നല്‍കുന്ന റണ്ണേഴ്‌സ് പ്രൈസ് മണിക്കും വേണ്ടിയാണ് മുക്കം കോട്ടണ്‍ സ്‌പോട്ടിന്റേയും ലയണ്‍സ് ക്ലബിന്റെയും സഹകരണത്തോടെ മത്സരം സംഘടിപ്പിച്ചത്. ഫുട്‌ബോള്‍ മത്സരം കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് ഉദ്ഘാടനം ചെയ്തു. മുക്കം എസ്.ഐ കെ.പി അഭിലാഷ് അധ്യക്ഷനായി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കളി എഴുത്തുകാരനുമായ കമാല്‍ വരദൂര്‍ റഷ്യയിലെ ലോകകപ്പ് സ്റ്റേഡിയത്തില്‍ നിന്നും മത്സരത്തിന് ആശംസകള്‍ നേര്‍ന്നു.
പഞ്ചായത്തംഗം പി.പി ശിഹാബുദ്ദീന്‍, മുക്കം പ്രസ് ഫോറം സെക്രട്ടറി പി.എസ് അസൈനാര്‍, എ.പി മുരളീധരന്‍ മാസ്റ്റര്‍, എ.സി നിസാര്‍ ബാബു, രാജേഷന്‍ വെള്ളാരംകുന്നത്ത്, വി. സച്ചിന്‍, മജീദ് പുളിക്കല്‍, അഷ്‌ക്കര്‍ സര്‍ക്കാര്‍പറമ്പ് സംസാരിച്ചു. സി. ഫസല്‍ ബാബു സ്വാഗതവും മുഹമ്മദ് കക്കാട് നന്ദിയും പറഞ്ഞു. ആഷിഖ് അലി ഇബ്രാഹിം, ബി.കെ രബിത്ത്, വഹാബ് കളരിക്കല്‍, ഉണ്ണി ചേക്കു, ജി.എന്‍ ആസാദ്, രാജീവ് സ്മാര്‍ട്ട്, രാജേഷ് കാരമൂല നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."