ആശയറ്റവര്‍ക്ക് ആശ്രയം പനമരം ആശ്രയ പാലിയേറ്റീവ് കെയറിന് സ്വന്തം കെട്ടിടമാകുന്നു
പനമരം: ജീവിതത്തിരക്കിനിടയില്‍ കാലിടറി മാറാരോഗികളായവര്‍ക്ക് പതിമൂന്ന് വര്‍ഷത്തോളമായി സാന്ത്വന പരിചരണം നല്‍കി വരുന്ന പനമരം ആശ്രയ പെയിന്‍ ആന്‍ന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് സ്വന്തമായി ആസ്ഥാനമുയരുന്നു.
പനമരം സി.എച്ച്.സിക്ക് സമീപം 9.5 സെന്റിലാണ് നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. ഇതില്‍ 4.5 സെന്റ് സ്ഥലം ഉദാരമതിയായ ഒരു സ്ത്രീയുടെ സംഭാവനയാണ്.
ദുബൈ ആസ്ഥാനമായ സാബി ഗ്രൂപ്പ് കെട്ടിട നിര്‍മാണത്തിനായി 10 ലക്ഷം രൂപ സംഭാവന നല്‍കി. സ്വദേശത്തും വിദേശത്തുമുള്ള നിരവധി പേരുടെ സംഭാവന ഇതിനായി വിനിയോഗിച്ചു വരുന്നതായി പ്രസിഡന്റ് കണ്ണോളി മുഹമ്മദ് പറഞ്ഞു. 180ല്‍പ്പരം രോഗികള്‍ക്ക് ഇപ്പോള്‍ ആശ്രയയുടെ പരിചരണം ലഭിച്ചു വരുന്നു.
ഇതില്‍ ഭൂരിഭാഗവും കാന്‍സര്‍ പിടിപ്പട്ടവരാണ്. പക്ഷാഘാതം സംഭവിച്ചവര്‍, ബീഡി രോഗം ബാധിച്ചവര്‍, നട്ടെല്ലിന് ക്ഷതം സംഭവിച്ചവര്‍ , മാറാവ്രണമുള്ളവര്‍, പ്രായാധിക്യം മൂലം കിടപ്പിലായവര്‍ എന്നിവര്‍ക്ക് മരുന്ന് ഡോക്ടറുടെ സേവനം എന്നിവ ലഭ്യമാക്കുന്നു. കുടുംബനാഥന്‍മാര്‍ രോഗികളാവുന്നതോടെ ഭാരിച്ച ചികിത്സാ ചിലവ് താങ്ങാനാവാതെ ജീവിതം വഴിമുട്ടിയവര്‍ക്ക് അത്താണിയാവുകയാണ് പാലിയേറ്റീവ് പ്രവര്‍ത്തനം.
30 അംഗങ്ങളുള്ള കര്‍മസേന തിങ്കളാഴ്ചയും വ്യാഴാഴ്ചയും രോഗികളെ വീടുകളില്‍ ചെന്ന് പരിചരിക്കുന്നു. രോഗികള്‍ക്ക് ഡോക്ടര്‍ സേവനം, നഴ്‌സ് പരിചരണം, ആവശ്യമരുന്ന്, വീല്‍ ചെയര്‍, വാക്കര്‍, വാട്ടര്‍ ബെഡ്, എയര്‍ ബെഡ്, ഭക്ഷണക്കിറ്റ്, വസ്ത്രങ്ങള്‍ എന്നിവ നല്‍കി വരുന്നു.
രോഗികളുടെ പെരുപ്പം, ആവശ്യമരുന്നുകളുടെ വില വര്‍ധന, ഡോക്ടര്‍, നഴ്‌സ് എന്നിവരുടെ വേതനം ഹോം കെയര്‍ വാഹന വാടക, കെട്ടിട വാടക എന്നിങ്ങനെ വലിയൊരുതുക മാസത്തില്‍ ചിലവ് വരുന്നുണ്ട്. വ്യാപാരികള്‍, പൊതുജനങ്ങള്‍ എന്നിവരുടെ സഹായം കൊണ്ടാണ് ഇതില്‍ ഭൂരിഭാഗവും നിറവേറ്റപ്പെടുന്നത്.
സ്‌കൂളില്‍ നിന്ന് പാമ്പിനെ പിടികൂടി
ഗൂഡല്ലൂര്‍: സ്‌കൂളില്‍ കയറിയ പാമ്പിനെ പിടികൂടി. മസിനഗുടിക്കടുത്ത പൊക്കാപുരം ട്രൈബല്‍ സ്‌കൂളിലാണ് കഴിഞ്ഞ ദിവസം പാമ്പ് കയറിയത്.
ഇതോടെ വിദ്യാര്‍ഥികള്‍ ക്ലാസ് മുറികളില്‍ നിന്ന് പുറത്തേക്കോടി. ഏഴടിയോളം നീളമുള്ള ചേരയാണ് സ്‌കൂളില്‍ കയറിയത്. അധ്യാപകര്‍ ഇതിനെ പുറത്താക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
തുടര്‍ന്ന് പാമ്പ് പിടിത്തക്കാരനായ മസിനഗുഡി സ്വദേശി ജോസഫ് എത്തിയാണ് ചേരയെ പിടികൂടിയത്. ചേരയെ പിന്നീട് ഉള്‍വനത്തില്‍ വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."