രാത്രി യാത്രാ നിരോധനം; ഫ്രീഡം ടു മൂവ് രാപകല്‍ സമരം നടത്തി
സുല്‍ത്താന്‍ ബത്തേരി: ദേശീയ പാതയിലെ രാത്രിയാത്ര നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഫ്രീഡം ടു മൂവിന്റെ നേതൃത്വത്തില്‍ രാപകല്‍ സമരം നടത്തി.
സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ സി.കെ സഹദേവന്‍ ഉദ്ഘാടനം ചെയ്തു.
ദേശീയ പാതയിലെ രാത്രിയാത്ര നിരോധനം നീക്കാന്‍ ബഹുജനങ്ങളെ അണിനിരത്തി വലിയ പ്രക്ഷോഭങ്ങള്‍ ഇനിയും ഉയര്‍ന്ന് വരണമെന്ന് അദ്ദേഹം പറഞ്ഞു. കര്‍ണാടക സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് രാഷ്ട്രീയ തീരുമാനം ഉരുത്തിരിയേണ്ടത് പ്രശ്‌ന പരിഹാരത്തിന് അനിവാര്യമാണ്.
ഇതിനു മുന്‍കൈയെടുക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാവണമെന്നും സി.കെ സഹദേവന്‍ പറഞ്ഞു. സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി, സി.ഐ.ടി.യു മോട്ടോര്‍ തൊഴിലാളികള്‍, ഡി.വൈ.എഫ്.ഐ, ഐ.എന്‍.ടി.യു.സി. ഓട്ടോറിക്ഷ തൊഴിലാളികല്‍ തുടങ്ങിയ സംഘടനകള്‍ ടൗണില്‍ പ്രകടനം നടത്തി. ഫ്രീഡം ടു മൂവ് ചെയര്‍മാന്‍ എ.കെ ജിതുഷ് അധ്യക്ഷനായി.
ബിജെ.പി. ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ജെ ദേവസ്യ, സി.പി.എം ഏരിയ സെക്രട്ടറി ബേബി വര്‍ഗ്ഗീസ്, കെ. കെ. വാസുദവേന്‍, എസ്.യു.സി.ഐ ജില്ല സെക്രട്ടറി വി.കെ സദാനന്ദന്‍, ബാബു പഴുപ്പത്തൂര്‍, കൗണ്‍സിലര്‍ ടി.എല്‍ സാബു, ഷബീര്‍ അഹമ്മദ്, കെ.പി മധു, പി.ആര്‍ ജയപ്രകാശ്, പി.കെ സത്താര്‍, പി.വൈ മത്തായി, ചിങ്കിളി അബ്ദുല്‍ ഖാദര്‍, അഡ്വ.റ്റി.എം റഷീദ്, കെ.ഇ വിനയന്‍, ബാബു അബ്ദു റഹ്മാന്‍, ജയപ്രകാശ് തേലമ്പറ്റ, ടി. കെ രമേശ്, ടിന്റു രാജന്‍, നിസി അഹമ്മദ്, പി പ്രഭാകരന്‍ നായര്‍, അനീഷ്. ബി. നായര്‍, കൈ.വൈ നിധിന്‍, വൈ രഞ്ജിത്ത്, എ ഭാസ്‌ക്കരന്‍, റ്റി.പി ഋതു ശോഭ്, യു അബ്ദുല്‍ ഖാദര്‍, കെ.എന്‍ കൃഷ്ണന്‍, ലിജോ ജോണി, സക്കറിയ വഴക്കണ്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."