HOME
DETAILS
MAL
സരിതയ്ക്ക് 40 ലക്ഷം രൂപയുടെ ആസ്തി
backup
April 04 2019 | 06:04 AM
കൊച്ചി: സരിത എസ്.നായര്‍ക്കും കുടുംബത്തിനും 40.20 ലക്ഷം രൂപയുടെ ആസ്തി. നാമനിര്‍ദേശ പത്രികയോടൊപ്പം നല്കിയ സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സ്വന്തമായി ഭൂമിയോ കെട്ടിടമോ ഇല്ല. 13.5 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. കൈവശമുള്ളത് 5700 രൂപയാണ്. 114000 രൂപയുടെ മൂല്യമുള്ള സ്വര്‍ണവും ബാങ്ക് നിക്ഷേപമായി 10200 രൂപയുമുണ്ട്. അമ്മ ഇന്ദിരയുടെ പേരില്‍ 37,94,700രൂപയുടെ ആസ്തിയുണ്ട്. വീടും സ്ഥലവും ഉള്‍പ്പെടെ 36 ലക്ഷം രൂപ മൂല്യം വരും. 1,92,000 രൂപയുടെ സ്വര്‍ണവും അമ്മയുടെ കൈവശമുണ്ട്.
സരിതയുടെ രണ്ടു മക്കള്‍ക്കും കൂടി 96,000 രൂപയുടെ സ്വര്‍ണമുണ്ട്. ക്രമിനല്‍ കേസുകള്‍ ചെക്കു കേസുകള്‍ ഉള്‍പ്പെടെ 32കേസുകളുടെ വിവരങ്ങളും സരിത സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ രണ്ടു കേസില്‍ ശിക്ഷയും ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."