കുന്നൂര്‍ സിംസ് ഗാര്‍ഡന്‍ രണ്ടാം സീസണിനൊരുങ്ങുന്നു
ഊട്ടി: നീലഗിരിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രാധാനമായ കുന്നൂരിലെ സിംസ്ഗാര്‍ഡന്‍ വിനോദ സഞ്ചാരികളെ സ്വീകരിക്കാനായി ഒരുങ്ങുന്നു.
കുന്നൂരിലെ സിംസ് ഗാര്‍ഡനില്‍ വര്‍ഷം തോറും ആദ്യത്തെ സീസണ്‍ ഏപ്രില്‍, മെയ് മാസങ്ങളിലും രണ്ടാമത്തെ സീസണ്‍ സെപ്റ്റംബര്‍ മുതല്‍ നവംമ്പര്‍ വരെയും നടക്കും.
ഈ വര്‍ഷത്തെ രണ്ടാമത്തെ സീസണിനായി സിംസ് ഗാര്‍ഡന്‍ ഒരുക്കുന്ന തിരക്കിലാണ് അധികൃതര്‍. ആദ്യഘട്ടമായി കോളന്‍ഡിയൂലാ, ഇന്‍ക്കാമേരി, ഫ്രഞ്ച്‌മേരി ഗോള്‍ഡ്, ക്ലിയോം, പല്‍സം, വെര്‍ബിന തുടങ്ങി പൂച്ചെടികളുടെ ഒരു ലക്ഷത്തി നാല്‍പതിനായിരം ചെടികള്‍ വെച്ചുപിടിപ്പിക്കുന്നതിന്റെ ജോലികള്‍ ആരംഭിച്ചു. ഇതിനു പുറമെ ഈ വര്‍ഷം ആദ്യമായി ഗാര്‍ഡന്റെ പ്രവേശന കവാടത്തില്‍ ചെടികളുടെ വില്‍പ്പന കേന്ദ്രം തുടങ്ങുന്നതിന്റെ ഭാഗമായുള്ള പ്രവൃത്തിയും ആരംഭിച്ചിട്ടുണ്ട്.
ഈ കേന്ദ്രത്തില്‍ പഴങ്ങള്‍, ജാമിനു ഉപയോഗിക്കുന്ന പഴങ്ങള്‍, പൂച്ചെടികള്‍ തുടങ്ങിയവ വില്‍പ്പനക്കായി വെക്കാനും പദ്ധതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."