HOME
DETAILS
MAL
ഇരിക്കൂറില്‍ പകര്‍ച്ചപ്പനി പിടിമുറുക്കുന്നു
backup
July 09 2018 | 06:07 AM
ഇരിക്കൂര്‍: ഇരിക്കൂര്‍ മേഖലയില്‍ പകര്‍ച്ചാപ്പനി വ്യാപകമാകുന്നു.
ഇരിക്കൂര്‍ ,പട്ടുവം, കോളോട്, നിടുവള്ളൂര്‍, പെരുവളത്ത് പറമ്പ് ,ചേടിച്ചേരി ,ഭാഗങ്ങളിലും സമീപ പഞ്ചായത്തുകളായ കൂടാളി, പടിയൂര്‍, മലപ്പട്ടം എന്നിവടങ്ങളിലും പനി വ്യാപകമായിരിക്കുകയാണ്. കൂടാളി പഞ്ചായത്തിലെ ആയിപ്പുഴ, കൂരാരി, പട്ടാന്നൂര്‍, ചൊക്രാം വളവ് മേഖലകളിലും പടിയൂര്‍ പഞ്ചായത്തിലെ പെടയങ്കോട്, പെരുമണ്ണ്, പടിയൂര്‍, മണ്ണൂര്‍ നഗരസഭകളിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും രോഗലക്ഷണങ്ങളുമായി നിരവധി പേര്‍ ഇരിക്കൂര്‍ ഗവ.സാമുഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.
ഇരിക്കുര്‍ ഗവ.സി.എച്ച്.സി യിലും ഏഴ് സ്വകാര്യ ആശുപത്രികളിലും ആയുര്‍വ്വേദ ഹോമിയോപ്പതി ആശുപത്രികളിലും പനി ബാധിതരുടെ തിരക്കനുഭവപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."