HOME
DETAILS
MAL
യു.എന്നില്‍ ഹോങ്കോങ് വിഷയം ഉയര്‍ത്തി ഇന്ത്യ
backup
July 03 2020 | 01:07 AM
ജനീവ: മൊബൈല്‍ ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ ചൈനയ്ക്കെതിരേ ഹോങ്കോങ് വിഷയം യു.എന്നില്‍ ഉന്നയിച്ച് ഇന്ത്യ. 2019 ജൂണില്‍ ആരംഭിച്ച പ്രതിഷേധത്തെ കുറിച്ച് ഇതാദ്യമായാണ് ഇന്ത്യ യു.എന്നില്‍ പ്രതിഷേധിക്കുന്നത്. യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രാജീവ് കുമാര്‍ ചന്ദറാണ് മനുഷ്യാവകാശ കൗണ്‍സിലിന്റെ 44ാംത് സെഷനില്‍ വിഷയം അവതരിപ്പിച്ചത്.
ഹോങ് കോങ് സംഭവവികാസങ്ങളില്‍ ആശങ്ക പ്രകടിപ്പിക്കുന്ന നിരവധി പ്രസ്താവനകള്‍ ഞങ്ങള്‍ കേട്ടിട്ടുണ്ട്. ബന്ധപ്പെട്ട കക്ഷികള്‍ ഇക്കാര്യങ്ങള്‍ ഗൗരവത്തോടെയും വസ്തുനിഷ്ഠമായും അഭിസംബോധന ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. സമീപകാല സംഭവ വികാസങ്ങളെ ഇന്ത്യ സസൂക്ഷമം നിരീക്ഷിക്കുന്നുണ്ടെന്നും രാജീവ് കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."