HOME
DETAILS
MAL
ബി.ജെ.പിയില്‍ ഭിന്നത
backup
July 03 2020 | 01:07 AM
ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം വന്നവരെക്കൂടി ഉള്‍പ്പെടുത്തി മധ്യപ്രദേശില്‍ ബി.ജെ.പി മന്ത്രിസഭ വികസിപ്പിച്ചതോടെ, ബി.ജെ.പിയിലെ ഭിന്നത ശക്തിപ്പെടുന്നു.
ശിവരാജ് സിങ് ചൗഹാന് നിര്‍ദേശിച്ച പല നേതാക്കളെയും മന്ത്രിമാരാക്കിയില്ലെന്ന വാര്‍ത്ത പുറത്തുവരുന്നതിനിടെ, ഇക്കാര്യത്തില്‍ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് രംഗത്തെത്തിയിട്ടുമുണ്ട്.കൊവിഡ് നിയന്ത്രണങ്ങള്‍ കാരണമാണ് മന്ത്രിസഭാ വികസനം ഇത്രയും നീണ്ടതെന്നാണ് ഔദ്യോഗികമായി അറിയിക്കുന്നതെങ്കിലും, ബി.ജെ.പിയിലെ ഭിന്നതയാണ് ഇതിനു കാരണമെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.
സര്‍ക്കാരിനെ മറിച്ചിടാന്‍ പാര്‍ട്ടി നേതാവ് കൈലാഷ് വിജയവര്‍ഗിയ ശ്രമിക്കുന്നെന്ന ആരോപണവുമായി മുന്‍ എം.എല്‍.എ രംഗത്തെത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."