ട്രാഫിക് സംവിധാനങ്ങള്‍ പാളുന്നു; പേരാമ്പ്രയില്‍ ഗതാഗതം തോന്നിയപോലെ
പേരാമ്പ്ര: ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി ഏര്‍പ്പെടുത്തിയ ട്രാഫിക് സംവിധാനങ്ങള്‍ പാളുന്നു.
പഞ്ചായത്തും ഡ്രൈവേഴ്സ് യൂനിയനുകളും പൊലിസും സംയുക്തമായി ഏര്‍പ്പെടുത്തിയ ട്രാഫിക് പരിഷ്കാരത്തെ അവഗണിച്ചാണ് മിക്ക വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നത്.
തിരക്കേറിയ ടൗണില്‍ ദീര്‍ഘദൂര വാഹനങ്ങളും ആംബുലന്‍സും ഏറെ സമയം കുരുക്കില്‍പ്പെടുന്നത് പതിവു കാഴ്ചയാണ്.
പൊലിസ് സ്ഥാപിച്ച നോ എന്‍ട്രി ബോര്‍ഡുകള്‍ അവഗണിച്ച് വാഹനങ്ങള്‍ സംസ്ഥാന പാതയില്‍ പ്രവേശിക്കുന്നതും പാര്‍ക്കിങ് നിരോധിച്ച സ്ഥലത്ത് ഇരുചക്ര വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പോകുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുണ്ട്.
ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലം വ്യക്തമായി നിര്‍ണയിച്ചിട്ടുണ്ടെങ്കിലും അതൊന്നും കണക്കിലെടുക്കാന്‍ ഡ്രൈവര്ഡമാര് തയാറാകുന്നില്ല.
എന്നാല്‍ ടൗണിലെ ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് പൊലിസും ഹോം ഗാര്‍ഡും.
തിരക്കേറിയ വടകര റോഡ് ജങ്ഷന്, ചെമ്പ്ര റോഡ് ജങ്ഷന്, ബസ് സ്റ്റാന്‍ഡ് പരിസരം, പൊലിസ് സ്റ്റേഷന് റോഡ് എന്നിവിടങ്ങളില്‍ ദിനംപ്രതി വാഹനങ്ങള്‍ കുരുക്കില്‍പെടുകയാണ്. പൊലിസ് സ്റ്റേഷന് റോഡില്‍ നിന്ന് സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും നോ എന്‍ട്രി ബോര്‍ഡ് വച്ചിട്ടുണ്ടെങ്കിലും ഇതൊന്നും കാണാന്‍ ഡ്രൈവര്‍മാര്‍ക്ക് കഴിയുന്നില്ലെന്നതാണ് വാസ്തവം.
അതിനിടെ ടൗണൂടെ ചീറിപ്പായുന്ന ഇരുചക്രവാഹനങ്ങളെ നിയന്ത്രിക്കാന്‍ കഴിയാത്തത് അപകടം വിളിച്ചുവരുത്താനും കാരണമാവുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."