ഡിഫ്തീരിയ: ജില്ലയില്‍ ഹെല്‍ത്ത് സപ്പോട്ടിങ് ഗ്രൂപ്പ് രൂപീകരിക്കുന്നു
മലപ്പുറം: ഡിഫ്തീരിയ ഉള്‍പ്പെടെ പകര്‍ച്ച വ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ ബോധവത്കരണത്തിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ജില്ലയില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മ വരുന്നു. ജില്ലാ പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായാണ് ഹെല്‍ത്ത് സപ്പോര്‍ട്ടിങ് ഗ്രൂപ്പ് (എച്ച്.എസ്.ജി)എന്ന പേരില്‍ കൂട്ടായ്മക്കു രൂപം നല്‍കുന്നത്. പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി രൂപീകരിക്കുന്ന കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കുകയും ചെയ്യും.
കൂട്ടായ്മയോടനുബന്ധിച്ച് 18ന് ഉച്ചയ്ക്ക് മൂന്നിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ യോഗം ചേരും. ആരോഗ്യ വകുപ്പിലെ റിട്ട. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, കില എക്സറ്റന്ഷന് ഫാക്കലിറ്റികള്, ബ്ലോക്ക് തല സാക്ഷരത നോഡല്‍, അസി. പ്രേരകുമാര്‍ എന്നിവരാണ് പങ്കെടുക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."