സ്‌കൂള്‍ പരിസരത്ത് മദ്യക്കുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും കണ്ടെത്തി
കാഞ്ഞങ്ങാട്: ശുചിത്വ കേരള പദ്ധതികളുടെ ഭാഗമായി ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ് ഹൊസ്ദുര്‍ഗിലെ യു.ബി.എം.സി സ്‌കൂളും ആര്‍ട്ട് ഗാലറി പരസരവും വൃത്തിയാക്കുന്നതിനിടെ കണ്ടത് മദ്യക്കുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും. ആര്‍ട്ട് ഗാലറിക്കു പിറകില്‍ യു.ബി.എം. സി സ്‌കൂളിനു മുന്‍വശത്തായി ഉപേക്ഷിച്ചിട്ടുള്ള നഗരസഭയുടെ മാലിന്യം ശേഖരിക്കാന്‍ ഉപയോഗിക്കുന്ന ട്രോളികളില്‍ കെട്ടിനിന്ന വെള്ളത്തില്‍ കൊതുകുകളും കാണപ്പെട്ടു.
ശുചീകരണ പ്രവര്‍ത്തി ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ് സ്ഥാപക പ്രസിഡന്റ് ഖാലിദ് സി. പാലക്കി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുകുമാരന്‍ പൂച്ചക്കാട് അധ്യക്ഷനായി. പി.കെ പ്രകാശന്‍, എം.ബി ഹനീഫ്, എം.ടി രാജീവന്‍, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ഇ.വി ജയകൃഷ്ണന്‍, പി.എം അബ്ദുന്നാസര്‍, അന്‍വര്‍ ഹസന്‍, അഷറഫ് കൊളവയല്‍, എം. ശൗക്കത്തലി, ഹാറൂണ്‍ ചിത്താരി, ഷറഫുദ്ദീന്‍ അതിഞ്ഞാല്‍, അബൂബക്കര്‍ ഖാജ, കെ.എസ് മുഹാജിര്‍, ഗോവിന്ദന്‍ നമ്പൂതിരി , മാളികയില്‍ അബ്ദുള്ള, നാഞ്ചിപ്പു മുഹമ്മദ് കുഞ്ഞി എന്നിവര്‍ ശുചീകരണത്തിനു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."