HOME
DETAILS

വിവാദ കമ്പനി പി.ഡബ്ല്യു.സി  സെക്രേട്ടറിയറ്റില്‍ ഓഫിസും തുറക്കുന്നു

  
backup
July 03 2020 | 03:07 AM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%a1%e0%b4%ac%e0%b5%8d%e0%b4%b2%e0%b5%8d%e0%b4%af%e0%b5%81-%e0%b4%b8
 
 
 
 
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മറുപടിക്കു പിന്നാലെ ഇ-മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ ഗൗരവമായ ആരോപണവുമായി പ്രതിപക്ഷ നേതാവ്. കണ്‍സള്‍ട്ടന്‍സി കരാര്‍ ലഭിച്ച വിവാദ ഇംഗ്ലീഷ് കമ്പനിയായ പ്രൈസ് വാട്ടര്‍ റൈസ് കൂപ്പറിന് (പി.ഡബ്ല്യു.സി) സെക്രട്ടേറിയറ്റിനുള്ളില്‍ ഓഫിസ് തുറക്കുന്നതിനുള്ള അനുമതി അവസാന ഘട്ടത്തിലാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. 
ഗതാഗത മന്ത്രി ഒപ്പിട്ടാല്‍ പി.ഡബ്ല്യു.സിയുടെ ഓഫിസ് തുറക്കുമായിരുന്നെന്നും താന്‍ ആരോപണം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഓഫിസ് തുറക്കാത്തതെന്നും ചെന്നിത്തല പറഞ്ഞു. 
 ഓഫിസിനു വേണ്ടി ഒരു വര്‍ഷം മുന്‍പ് ഫയല്‍ നീങ്ങിത്തുടങ്ങിയിരുന്നു. 3,34,800 രൂപ മാസ ശമ്പളത്തില്‍ പ്രൊജക്ട് മാനേജര്‍ എക്‌സ്പര്‍ട്ട്, 3,2,400 രൂപ വീതം ശമ്പളത്തില്‍ ഫങ്ഷണല്‍ കണ്‍സള്‍ട്ടന്റ്, ടെക്‌നോളജി കണ്‍സള്‍ട്ടന്റ്, പൊളിസ് കണ്‍സള്‍ട്ടന്റ് എന്നിവരെ നിയമിച്ച് സര്‍ക്കാരില്‍ നിന്ന് ശമ്പളം കൊടുക്കാനാണ് ഓഫിസ് തുടങ്ങുന്നത്. ചീഫ് സെക്രട്ടറിയേക്കാള്‍ ശമ്പളത്തിലാണ് ഇവരെ നിയമിക്കുന്നത്. 
സെക്രട്ടേറിയറ്റില്‍ നിലവില്‍ ഉള്ള അസിസ്റ്റന്റുമാര്‍ക്ക് ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാലാണോ പി.ഡബ്ല്യു.സിയെ ഓഫിസ് തുറക്കാന്‍ അനുവദിക്കുന്നത്.
ബാക്ക് ഡോര്‍ ഓഫിസ് എന്ന പേരിലാണ് ഓഫിസ് തുറക്കുന്നത്. കണ്‍സള്‍ട്ടന്‍സി കരാര്‍ വ്യവസ്ഥകള്‍ പാലിക്കാതെ നല്‍കിയതുകൊണ്ടാകും ഈ പേര് നല്‍കിയത്. സംസ്ഥാന ഭരണ സിരാകേന്ദ്രത്തില്‍ ഒരു വിദേശ കമ്പനിക്ക് ഓഫിസ് തുറക്കാന്‍ നീക്കം നടത്തുന്നത് ഞെട്ടിക്കുന്ന കാര്യമാണെന്നും ചെന്നിത്തല പറഞ്ഞു. 
 ചീഫ് സെക്രട്ടറിയുടെ അടുത്തേക്ക് ഫയല്‍ നടന്നുപോയതല്ലെന്നു പറഞ്ഞ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും ഫയലില്‍ കുറിച്ച കാര്യങ്ങളെക്കുറിച്ച് മറുപടി പറയാന്‍ തയാറാകാത്തതെന്താണെന്നും ചെന്നിത്തല ചോദിച്ചു. 
സ്വിസ് കമ്പനിയായ ഹെസ്സുമായി കരാര്‍ ഒപ്പിട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. 2019 ജൂണ്‍ 29ന് കരാര്‍ ഒപ്പിട്ടെന്നാണ് ഹെസ്സിന്റെ വെബ്‌സൈറ്റില്‍ പറയുന്നത്.
 ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ കരാര്‍ ഒപ്പിടുന്നതിന്റെ ചിത്രവും അവര്‍ വെബ്‌സൈറ്റില്‍ കൊടുത്തിട്ടുണ്ട്. കച്ചവടം ഉറപ്പിച്ച ശേഷം കണ്‍സള്‍ട്ടന്‍സിയെ നിയമിക്കുകയാണ് ചെയ്തതെന്നു വ്യക്തമാകുന്നു. ശാസ്ത്രീയമായി അഴിമതി നടത്തുക മാത്രമല്ല തന്മയത്തത്തോടെ അത് മൂടിവയ്ക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. 
 നിക്ഷേപങ്ങള്‍ വരുന്നതില്‍ സുതാര്യത വേണം. ഒരു വികസനത്തെയും പ്രതിപക്ഷം അട്ടിമറിക്കുന്നില്ല. പദ്ധതികള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാന്‍ ചൂട്ടുപിടിക്കുന്ന ജോലിയല്ല പ്രതിപക്ഷത്തിന്റേത്. പ്രതിപക്ഷ നേതാവെന്ന ഉത്തരവാദിത്തത്തോടെയാണ് കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. സുവര്‍ണാവസരമായി കണ്ട് കൊവിഡിന്റെ മറവില്‍ നടക്കുന്ന അഴിമതികള്‍ ചൂണ്ടിക്കാട്ടാതിരിക്കാനാകില്ല. കണ്‍സള്‍ട്ടന്‍സിയുടെ മറവില്‍ സെക്രട്ടേറിയറ്റിനു മുകളിലൂടെ കഴുകന്മാര്‍ റാകിപ്പറക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രിസഭ പുന:സംഘടിപ്പിച്ച് ഖത്തര്‍; സുപ്രധാന വകുപ്പുകള്‍ക്ക് പുതിയ മന്ത്രിമാര്‍

qatar
  •  a month ago
No Image

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ തുടര്‍ച്ചയായി അറസ്റ്റ് ചെയ്യുന്നു; ശ്രീലങ്കക്കെതിരെ വിമര്‍ശനവുമായി സ്റ്റാലിന്‍

National
  •  a month ago
No Image

വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; ചൈനയില്‍ 35 പേര്‍ മരിച്ചു

International
  •  a month ago
No Image

ഫലസ്തീന്‍ ലബനാന്‍ വിഷയങ്ങള്‍; ചര്‍ച്ച നടത്തി ഇറാന്‍ പ്രസിഡണ്ടും സഊദി കിരീടാവകാശിയും

Saudi-arabia
  •  a month ago
No Image

ബഹ്‌റൈനില്‍ ആകാശവിസ്മയങ്ങളുടെ മൂന്ന് നാളുകള്‍; ഇന്റര്‍നാഷണല്‍ എയര്‍ഷോക്ക് നാളെ തുടക്കം

bahrain
  •  a month ago
No Image

പനിക്ക് സ്വയം ചികിത്സ പാടില്ല: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

തനിക്കും കുടുംബത്തിനുമെതിരെയുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: പി.പി ദിവ്യ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു

Kerala
  •  a month ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago