ദേശീയപാതയിലെ ഗതാഗത സ്തംഭനം: എസ്.ടി.യു നേതാവിനെതിരേ കേസ്
ചെര്‍ക്കള: ദേശീയപാതയില്‍ ശനിയാഴ്ച വൈകീട്ടുണ്ടായ ഗതാഗത സ്തംഭനത്തില്‍ എസ്.ടി.യു ജില്ലാപ്രസിഡന്റും ചെങ്കള പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ നായന്മാര്മൂലയിലെ എ. അഹമ്മദ് ഹാജിയുടെ പേരില്‍ വിദ്യാനഗര്‍ പൊലിസ് കേസെടുത്തു. പൊതുജനങ്ങള്‍ക്കും വാഹനയാത്രക്കാര്‍ക്കും ശല്യമാകും വിധം പ്രവര്‍ത്തിച്ചതിനാണ് കേസ്.
ഗതാഗതസ്തംഭനം വ്യാപകമായ പരാതിക്കിടയാക്കിയതിന്റെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ പൊലിസ് സ്വമേധയാ കേസെടുക്കുകകയായിരുന്നുവെന്ന് എസ്.ഐ ഇ. അനൂപ്കുമാര്‍ പറഞ്ഞു.
അഹമ്മദ് ഹാജിയുടെ മകന്റെ വിവാഹം ശനിയാഴ്ച നടന്നിരുന്നു. വിവാഹത്തോടനുബന്ധിച്ചെത്തിയ വാഹനങ്ങള്‍ നായന്മാര്മൂലയില് അശാസ്ത്രീയമായി നിര്‍ത്തിയതാണ് ദേശീയപാതയില്‍ മണിക്കൂറുകളോളം നീണ്ട ഗതാഗത കുരുക്കിനിടയാക്കിയത്. നായന്മാര്മൂലപാതയോരത്ത് വാഹനങ്ങള്‍ നിര്‍ത്തിയിട്ടതിനെ തുടര്‍ന്നാണ് ഗതാഗതകുരുക്കുണ്ടായതെന്നും സംഭവത്തെകുറിച്ച് അന്വേഷിക്കുമെന്നും ജില്ലാ പൊലിസ് മേധാവി ഡോ.എ. ശ്രീനിവാസ് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."