'ധീരര്‍ക്ക് മാത്രമേ സമാധാനം കൊണ്ടുവരാനാവൂ, ദുര്‍ബലന് സാധിക്കില്ല': ലഡാക്കില്‍ സൈനികരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
ലേ: ഇന്ത്യ- ചൈന സംഘാര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ലഡാക്കില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികരെ അഭിസംബോധന ചെയ്തു. 'ധീരര്‍ക്ക് മാത്രമേ സമാധാനം കൊണ്ടുവരാനാവൂ, ദുര്‍ബലന് സാധിക്കില്ല'-സൈന്യം ഈ മണ്ണിന്റെ ധീരര്‍ എന്നു വിശേഷിപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു.
'ലോകത്തെവിടെയുള്ള ഓരോ ഇന്ത്യക്കാരനും, പ്രത്യേകിച്ചും ഇന്ത്യയിലുള്ളവര്‍, നിങ്ങള്‍ക്ക് രാജ്യത്തെ ശക്തമായും സുരക്ഷമായും സൂക്ഷിക്കാനാവുമെന്ന് വിശ്വാസമുണ്ട്. നിങ്ങളിപ്പോള്‍ നില്‍ക്കുന്നതിനും ഉയരത്തിലാണ് നിങ്ങളുടെ ധീരത. നിങ്ങളുടെ ചുറ്റുമുള്ള പര്‍വ്വതങ്ങളേക്കാള്‍ ശക്തമാണ് നിങ്ങളുടെ കരങ്ങള്‍. നിങ്ങളുടെ ആത്മവിശ്വാസവും വിശ്വാസവും ദൃഢനിശ്ചയവും ഇവിടുത്തെ പര്‍വ്വതശിഖരം പോലെ ഇളകാത്തതാണ്'- സൈന്യത്തെ മോദി പ്രകീര്‍ത്തിച്ചു.
മെയ് മുതല്‍ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളില്‍ (എല്‍.എ.സി) നടക്കുന്ന ചൈനീസ് അതിക്രമത്തിനും ജൂണ്‍ 15ന് 20 സൈനികരുടെ വീരമൃത്യു മരിച്ച സംഭവത്തിനും ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പാണ് ഇതിലൂടെ പ്രധാനമന്ത്രി നല്‍കാന്‍ ശ്രമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."