കാലിക വിഷയങ്ങളിലൂന്നി മൂകാഭിനയം
വടകര: ബി.സോണ്‍ കലോത്സവത്തിന്റെ സ്റ്റേജിനങ്ങളില്‍ മൂകാഭിനയം ശ്രദ്ധേയമായി. കാലിക പ്രാധാന്യമുള്ള വിഷയങ്ങളിലാണ് എല്ലാ മത്സരാര്‍ത്ഥികളും ശ്രദ്ധ കേന്ദ്രീകരിച്ചത്. 13 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. ഇതില്‍ എല്ലാവരും ഒന്നിനൊന്ന് മികച്ച അഭിനയമാണ് കാഴ്ചവച്ചത്. പരിസ്ഥിതി പ്രശ്‌നങ്ങളാണ് അധികം പേരും പറഞ്ഞത്. ഇത്തരം പ്രശ്‌നങ്ങളില്‍ ഇന്നത്തെ തലമുറ ഏറ്റെടുക്കേണ്ട നിലപാടുകള്‍ അഭിനയ ചാതുരിയാല്‍ ഇവര്‍ സദസിനെ ബോധ്യപ്പെടുത്തി.
ഇന്ന് ആണും പെണ്ണും ഒന്നിച്ചു നടന്നാല്‍ സദാചാര ഗുണ്ടകള്‍, അത് അമ്മയോ സഹോദരിയോ എന്നു നോക്കാതെ അക്രമിക്കുന്ന അവസ്ഥയാണ്. ഇതിനെതിരേയും ചില ടീമുകള്‍ രംഗത്തെത്തി. സദാചാര ഗുണ്ടായിസത്തിന് ഇരയായി ആത്മഹത്യ ചെയ്യേണ്ടിവന്ന യുവാവിന്റെ കഥ അവതരിപ്പിച്ച ടീം സദസിനെ കൈയിലെടുത്തു. മൂകാഭിനയത്തിന്റെ അനന്ത സാധ്യതകളാണ് ഓരോ ടീമും കാഴ്ചവച്ചത്.
കീഴാളരുടെ അടിച്ചമര്‍ത്തലിനെതിരേ രംഗത്തെത്തിയ പൊട്ടന്‍ ദൈവത്തിന്റെ കഥ പറഞ്ഞ കോഴിക്കോട് ജെ.ഡി.ടിയിലെ വിദ്യാര്‍ഥികളും അഭിനയത്തില്‍ വേറിട്ടുനിന്നു. ഇവര്‍ക്കാണ് ഒന്നാംസ്ഥാനം ലഭിച്ചത്. ഒത്തിണക്കത്തിലും സമയത്തിലും ജെ.ഡി.ടി വിദ്യാര്‍ഥികള്‍ മുന്നിട്ടുനിന്നു.
ശ്രാവണ്‍, ബദര്‍, ഹഫീസ്, മന്‍സൂര്‍, മര്‍സൂഖ്, അഫ്‌സല്‍ എന്നിവരാണ് പൊട്ടന്‍ ദൈവത്തിന്റെ കഥ അവതരിപ്പിച്ചത്. ഉണ്ണിരാജന്‍ ചെറുവത്തൂരാണ് ഇവരെ പരിശീലിപ്പിച്ചത്.
ബി.സോണില്‍ കഴിഞ്ഞവര്‍ഷം രണ്ടാം സ്ഥാനം നേടിയ ടീമാണ് ഇത്തവണ ഒന്നാംസ്ഥാനം നേടിയതെന്ന പ്രത്യേകതയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."