പൊലിസ് ട്രെയിനിങ്ങും ഓണ്‍ലൈനില്‍
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ട്രെയിനിങ്ങും ഓണ്‍ലൈനാക്കി കേരളാ പൊലിസ്. പുതുതായി സേനയിലേക്കെത്തിയ 2,389 പേരാണ് ഓണ്‍ലൈന്‍ വഴി പരീശിലനം നേടുന്നത്. ആയുധ പരീശീലനത്തിന്റെയും മാപ്പ് റീഡിങ്ങിന്റെയും തിയറി ക്ലാസുകള്‍ക്ക് പുറമെ കായിക, യോഗ പരീശീലനവും ഓണ്‍ലൈന്‍ വഴിയാണ്.
ഒന്‍പതു മാസം പൊലിസ് അക്കാദമിയിലെ നിര്‍ബന്ധിത പരിശീലനമാണ് സിവില്‍ പൊലിസ് ഓഫിസര്‍മാര്‍ക്കുള്ളത്. മാര്‍ച്ച് 28 മുതല്‍ ഇവരെ ജനമൈത്രി വളണ്ടിയര്‍ ഡ്യൂട്ടിക്കായി നിയോഗിച്ചു. മൂന്നു മാസത്തെ സേവനത്തിന് ശേഷമാണ് ഇവര്‍ക്ക് ആവശ്യമായ പരിശീലനം ഓണ്‍ലൈന്‍ വഴി നല്‍കാന്‍ തീരുമാനിച്ചത്.
പുതിയ ഷെഡ്യൂള്‍ പ്രകാരം രാവിലെ മുതല്‍ ഉച്ചവരെ ഓണ്‍ലൈന്‍ ട്രെയിനിങ്ങിലും ഉച്ചയ്ക്ക് ശേഷം ജനമൈത്രി പൊലിസ് സേവനത്തിനും ഇവര്‍ ഹാജരാകണം. സ്റ്റേഷനിലെ ഒരു സിവില്‍ പൊലിസ് ഓഫിസര്‍ ഇവരുടെ പ്രവര്‍ത്തനം വിലയിരുത്തി ആവശ്യമായ പരിശീലനവും നിര്‍ദേശങ്ങളും നല്‍കും. പതിനഞ്ച് ദിവസം കൂടുമ്പോള്‍ കായിക പരിശോധനയും നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."