അനാഥ കുടുംബത്തിന് സഹായഹസ്തവുമായി വിദ്യാര്‍ഥികള്‍
പെരുമ്പാവൂര്‍: അപ്രതീക്ഷതമായി പിതാവിന്റെ മരണത്തോടെ അനാഥമായ കുടുംബത്തിന് സഹായഹസ്തവുമായി തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസിലെ വിദ്യാര്‍ഥിക്കൂട്ടം. ഡങ്കിപ്പനി ബാധിച്ച് സഹപാഠികളുടെ പിതാവും മതപണ്ഡിതനുമായ കബീര്‍ അഹ്‌സനി ഒരു മാസം മുമ്പാണ് മരണമടഞ്ഞത്. ഈ കുടുംബത്തെ സഹായിക്കാന്‍ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് സ്വരൂപിച്ച തുകയില്‍ നിന്നും ആദ്യഘഡുവായി 50000 രൂപ ഈ കുടുംബത്തെ സഹായിക്കുന്നതിനായി രൂപീകരിച്ച സമിതിക്ക് കൈമാറി. സ്‌ക്കൂള്‍ മാനേജര്‍ എം.എം അബ്ദുല്‍ ലത്തീഫില്‍ നിന്ന് സഹായധനം കുടുംബ സഹായ സമിതി ട്രഷറര്‍ കെ.എം.എ ലത്തീഫ് ഏറ്റുവാങ്ങി.
തണ്ടേക്കാട് മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കെ.ഐ അബൂബക്കര്‍, ഹെഡ്മാസ്റ്റര്‍ വി.പി അബൂബക്കര്‍, പി.റ്റി.എ പ്രസിഡന്റ് വി.എം അബു, എസ്.ആര്‍ജി കണ്‍വീനര്‍ കെ.എ നൗഷാദ്, സ്റ്റാഫ് സെക്രട്ടറി എം.ഐ മുഹമ്മദ് റാഫി, കെ.എം ശാഹിര്‍, നന്മ ക്ലബ്ബ് കണ്‍വീനര്‍ ജിന്‍സി വി.എം എന്നിവര്‍ സംസാരിച്ചു. തണ്ടേക്കാട് മുസ്‌ലിം ജമാഅത്തിന്റെയും പി.റ്റി.എ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ വിദ്യാലയത്തില്‍ പഠിക്കുന്ന പ്രയാസങ്ങള്‍ അനുഭവിക്കുന്ന വിദ്യാര്‍ഥികളുടെയും അവരുടെ കുടുബത്തിന്റെ ഉന്നമനത്തിനായി വിവിധ ക്ഷേമ പദ്ധതികള്‍ കൈതാങ്ങ് പദ്ധതിയില്‍പ്പെടുത്തി നല്‍കുന്നുണ്ട്. സ്‌കൂള്‍ അധ്യയന വര്‍ഷാരംഭത്തില്‍ 100 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂണിഫോം വിതരണം, പെരുന്നാളിനോടു അനുബന്ധിച്ച് 60 വിദ്യാര്‍ഥികള്‍ക്ക് 1000 രൂപയുടെ പുതുവസ്ത്രവും അവരുടെ അമ്മമാര്‍ക്ക് 1200 രൂപയുടെ വസ്ത്രവും സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ നല്‍കിയിരുന്നു.
കുടുംബത്തെ സഹായിക്കാന്‍ തയാറുള്ളവര്‍ വെങ്ങോല ഫെഡറല്‍ ബാങ്ക് ശാഖയില്‍ ആരംഭിച്ചിട്ടുള്ള ജോയിന്റ് അക്കൗണ്ടില്‍ സഹായം എത്തിക്കണമെന്ന് കണ്‍വീനര്‍ അറിയിച്ചു. അക്കൗണ്ട് നമ്പര്‍:18240 1000 62126. ഐ.എഫ്.എ.സി കോഡ്: എഫ്.ഡി.ആര്‍.എല്‍ 0001824.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."