സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വോട്ടാകും: മന്ത്രി കടകംപള്ളി
വെള്ളമുണ്ട: സംസ്ഥാനത്ത് ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കുന്ന ജനപക്ഷ വികസനങ്ങള്‍ വോട്ടായി മാറുമെന്നും കേരളത്തില്‍ 20 സീറ്റിലും ഇടതുമുന്നണി മികച്ച വിജയം നേടുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വെള്ളമുണ്ടയില്‍ എല്‍.ഡി.എഫ് തെരത്തെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് തുടക്കംകുറിച്ച തെറ്റായ സാമ്പത്തിക നയങ്ങളാണ് കാര്‍ഷിക മേഖലയുടെ തകര്‍ച്ചക്ക് കാരണമായത്. പ്രളയസമയത്ത് കേരളത്തിന് ആവശ്യമായ സഹായം നല്‍കുന്നതിനും മറ്റ് രാജ്യങ്ങളില്‍നിന്ന് സഹായം സ്വീകരിക്കുന്നതിന് പോലും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ അനുവദിച്ചില്ലന്നും ആപത്ത് കാലത്ത് സഹായിക്കാത്തവരാണ് ഇപ്പോള്‍ ന്യായീകരണവുമായി എത്തിയിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പി.എം ഷബീറലി അധ്യക്ഷനായി. പി.വി സഹദേവന്‍, എ.എന്‍ പ്രഭാകരന്‍, കെ. റഫീഖ്, കെ.എ അന്റണി മാസ്റ്റര്‍, കുന്നുമ്മല്‍ മെയ്തു, ജസ്റ്റിന്‍ബേബി, പി.എ അസീസ്, കെ.സി.കെ നജ്മുദ്ദീന്‍, സി.എം അനില്‍കുമാര്‍, എം.ജെ പോള്‍, കെ.പി രാജന്‍, പ്രേമരാജ് ചെറുകര, എ. ജോണി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."