ജില്ലാ പൊലിസ് കായികമേള: 134 പോയന്റോടെ ഷൊര്‍ണൂര്‍ സബ് ഡിവിഷന്‍ ഒന്നാമത്
പാലക്കാട:് ജില്ലാ പൊലിസ് കായിക മേളയില്‍ 134 പോയന്റോടെ ഷൊര്‍ണൂര്‍ സബ് ഡിവിഷന്‍ ഒന്നാമതായി. 133 പോയന്റോടെ ആലത്തൂര്‍ സബ് ഡിവിഷന്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. മേളയിലെ വ്യക്തിഗത ചാംപ്യന്‍മാരായി 40 വയസിന് താഴെയുള്ള പുരുഷന്‍മാരുടെ വിഭാഗത്തില്‍ ഇളങ്കോവനും 40 മുതല്‍ 50 വയസു വരെയുള്ളവരുടെ വിഭാഗത്തില്‍ മുഹമ്മദലിയും 50 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് എ.എസ്.ഐ മധുസൂദനനും ചാംപ്യന്മാരായി.
40 വയസിന് താഴെയുള്ള വനിതകളുടെ വിഭാഗത്തില്‍ സിന്ധുവും 40 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ പരമേശ്വരിയും ഷീബയും വ്യക്തിഗത ചാംപ്യന്മാരായി, മേളയുടെ സമാപനം ജില്ലാ കലക്ടര്‍ ഡി. ബാലമുരളി നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ പൊലിസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റ, കെ.എം സൈതാലി (ഡി.വൈ.എസ.്പി സ്‌പെഷല്‍ ബ്രാഞ്ച്) ജി.ഡി വിജയകുമാര്‍ (ഡി.വൈ.എസ.്പി പാലക്കാട്) എന്നിവരും പങ്കെടുത്തു. വിജയികള്‍ക്ക് ജില്ലാ കലക്ടര്‍ സമ്മാനദാനം നിര്‍വഹിച്ചു.
എസ്.വൈ.എസ് ഖുര്‍ആന്‍ പ്രഭാഷണം നാളെ
കൊപ്പം: സുന്നി യുവജന സംഘം പട്ടാമ്പി മണ്ഡലം കമ്മറ്റിക്ക് കീഴില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന് വരുന്ന പ്രതിമാസ ഖുര്‍ആന്‍ പ്രഭാഷണം നാളെ രാവിലെ പത്ത് മണിക്ക് ആമയൂര്‍ ഹിദായത്തുല്‍ അനാം മദ്‌റസ ഓഡിറ്റോറിയത്തില്‍ നടക്കും . സൂറത് അല്‍ വാഖിഅ' വിശദീകരിച്ച് പ്രമുഖ പണ്ഡിതന്‍ ജി.എം സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പഴ ഖുര്‍ആന്‍ പ്രഭാഷണം നടത്തും.
സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ കെ.പി.എ സമദ് മാസ്റ്റര്‍ അധ്യക്ഷനാകും. എസ്.വൈ.എസ് മണ്ഡലം ട്രഷറര്‍ മാനു ഹാജി കൈപ്പുറം, സയ്യിദ് ശിഹാബുദ്ധീന്‍ ജിഫ്‌രി തങ്ങള്‍ വല്ലപ്പുഴ. സമസ്ത ജില്ലാ മുശാവറ അംഗം കെ.എം അബ്ബാസ് മളാ ഹിരി കൈപ്പുറം. കെ.ടി കുഞ്ഞു ഹാജി കരിങ്ങനാട്. സ്റ്റഡി സെന്റര്‍ ജനറല്‍ കണ്‍വീനര്‍ കെ.ആരിഫ് ഫൈസി തിരുവേഗപ്പുറ .അല്‍ ഹാഫിള് ഷാജി മുസ്‌ലിയാര്‍ തിരുവേഗപ്പുറ തുടങ്ങിയവര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."