HOME
DETAILS

മുഖ്യമന്ത്രിയ്ക്കും മന്ത്രി മണിയ്ക്കുമെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റ്: രണ്ടു പേര്‍ക്കെതിരെ കേസ്

  
backup
April 23 2017 | 07:04 AM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%ae%e0%b4%a8%e0%b5%8d

കായംകുളം: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഡിജിപിയേയും അപകീര്‍ത്തിപ്പെടുത്തും വിധത്തില്‍ അവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയകളില്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസ്. മാവേലിക്കര കല്ലുമല സ്വദേശികളും ബി.ജെ.പി പ്രവര്‍ത്തകരുമായ ലിജു കല്ലുമല, രഞ്ജിത് കല്ലുമല എന്നിവര്‍ക്കെതിരാണ് കേസ്.

നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് (എന്‍.വൈ.സി) സംസ്ഥാന പ്രസിഡന്റ് അഡ്വ. മുജീബ് റഹ്മാന്‍ മാവേലിക്കര പൊലിസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ പി. ശ്രീകുമാറിന് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

മുഖ്യമന്ത്രിയുടെയും ചില മന്ത്രിമാരുടെയും ഡിജിപിയുടെയും മറ്റും ചിത്രങ്ങള്‍ ചേര്‍ത്ത് വെച്ച ശേഷം മുഖ്യമന്ത്രിയുടെ ചിത്രത്തില്‍ 'ഗുണ്ടയായ അച്ഛന്‍', ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്കിന്റെ ചിത്രത്തില്‍' ചിട്ടി കമ്പനി നടത്തി പൊട്ടിയ അമ്മാവന്‍ ', മന്ത്രി മണിയുടെ ചിത്രത്തില്‍ 'കാട്ടുതടി കടത്തി ജയിലില്‍ പോയ ഇളയച്ഛന്‍', ഡി.ജി.പിയുടെ ചിത്രത്തില്‍ 'പൊട്ടന്‍ ആയ ചേട്ടന്‍' എന്നും മറ്റും അടിക്കുറിപ്പ് കൊടുത്തായിരുന്നു ഫെയ്‌സ്ബുക്കില്‍ പ്രസിദ്ധീകരിച്ചത്. കൂടാതെ വൈദ്യുതി മന്ത്രി എം.എം. മണിയുടെ തലയും ചിമ്പാന്‍സിയുടെ ഉടലും ചേര്‍ത്ത് വെച്ച് മോര്‍ഫിങ് വരുത്തിയ ശേഷം അതില്‍ 'ഞാനെന്താ ഇങ്ങനെയായിപ്പോയത്? വല്ല ജനിതകത്തകരാറുമാണോ?' എന്ന അടിക്കുറുപ്പും കൊടുത്ത് പ്രസിദ്ധീകരിക്കുകയും അത് നിരവധി പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.

് മാവേലിക്കര പൊലിസ് സബ് ഇന്‍സ്പക്ടര്‍ ഐ.പി.സി 500, കെ.പി. ആക്ട് 120 [0] വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. പ്രതികള്‍ക്ക് 2 വര്‍ഷം വരെ തടവും പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്. പരാതി വന്ന ശേഷം പ്രതികള്‍ പോസ്റ്റുകള്‍ നശിപ്പിച്ചുവെങ്കിലും പൊലിസ് സ്‌ക്രീന്‍ ഷോട്ടുകള്‍ ശേഖരിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago