HOME
DETAILS

വന്നു, കണ്ടു കീഴടക്കി

  
backup
April 05 2019 | 03:04 AM

%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%95%e0%b5%80%e0%b4%b4%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf

കല്‍പ്പറ്റ: പ്രളയം വിഴുങ്ങിയപ്പോള്‍ സാന്ത്വനവുമായി എത്താനിരുന്ന രാഹുല്‍ ഗാന്ധിയെ കാത്തിരുന്ന വയനാട്ടുകാര്‍ക്ക് ലഭിച്ചത് നിരാശയായിരുന്നു. അന്ന് വയനാട്ടില്‍ ഹെലികോപ്ടറില്‍ എത്തിയെങ്കിലും കാലാവസ്ഥ പ്രതികൂലമായതോടെ എസ്.പി.ജി ലാന്‍ഡിങ്ങിന് അനുമതി നിഷേധിക്കുകയായിരുന്നു. കൈയെത്തും ദൂരത്ത് എത്തിയിട്ടും പ്രിയ നേതാവിന് വയനാട്ടിലെത്താന്‍ കഴിയാതിരുന്നത് പ്രവര്‍ത്തകര്‍ക്കിടയില്‍ അന്ന് ഏറെ നിരാശക്ക് കാരണമായി. പിന്നീട് കഴിഞ്ഞ മാര്‍ച്ച് 14ന് വയനാട്ടിലെത്താനുള്ള ഒരുക്കങ്ങള്‍ രാഹുല്‍ ഗാന്ധി നടത്തി. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ഹവില്‍ദാര്‍ ധീരജവാന്‍ വസന്തകുമാറിന്റെ കുടുംബത്തെ കാണുകയെന്നതായിരുന്നു അന്നത്തെ ലക്ഷ്യം. എന്നാല്‍ മാര്‍ച്ച് ആദ്യവാരം ലക്കിടി ഉപവന്‍ റിസോര്‍ട്ടില്‍ മാവോയിസ്റ്റ് നേതാവ് സി.പി ജലീല്‍ പൊലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതോടെ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി എസ്.പി.ജി അന്നും അനുമതി നിഷേധിച്ചു. അതും വയനാട്ടിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ നിരാശയുണ്ടാക്കി.  എന്നാല്‍ ഇതിനെയെല്ലാം മറികടക്കുന്ന ആവേശത്തിന് തിരി കൊളുത്തിയാണ് വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയായി എത്തിയത്. രാഹുലിന്റെ വരവോടെ യഥാര്‍ഥത്തില്‍ വയനാട് ഇളകിമറിഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമല്ല നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുപോലും രാഹുലിനെ കാണാന്‍ ആയിരങ്ങള്‍ എത്തി. 9.30 രാഹുലും പ്രിയങ്കയും കല്‍പ്പറ്റയില്‍ എത്തുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. എന്നാല്‍ 11 മണിയോടെയാണ് കോഴിക്കോട് നഗരത്തിലെ വിക്രം മൈതാനിയില്‍ നിന്ന് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രത്യേകം തയാറാക്കിയ ഹെലിപ്പാഡില്‍ ഇരുവരും വന്നിറങ്ങിയത്. കോണ്‍ഗ്രസ് ദേശീയ നേതാക്കളായ മുകുള്‍ വാസ്‌നിക്, മണിശങ്കര്‍ അയ്യര്‍, കെ.സി വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി എന്നിവരും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, അനൂപ് ജേക്കബ്, ഷിബു ബേബി ജോണ്‍, ജോസ് കെ. മാണി, സി.പി ജോണ്‍, എ.പി അനില്‍കുമാര്‍, എം.എല്‍.എമാരായ സി മമ്മുട്ടി, കെ.എം ഷാജി, പി.കെ ബഷീര്‍, എ.പി അനില്‍കുമാര്‍, ഡി. ദേവരാജന്‍, ലതിക സുഭാഷ്, പി.കെ ജയലക്ഷ്മി തുടങ്ങിയ സംസ്ഥാന നേതാക്കളും മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം, ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, എന്‍.ഡി അപ്പച്ചന്‍, കെ.എല്‍ പൗലോസ് തുടങ്ങിയവരും അദ്ദേഹത്തെ സ്വീകരിച്ചു. പിന്നീട് തുറന്ന വാഹനത്തില്‍ കയറി നാമനിര്‍ദേശ പത്രിക നല്‍കാനായി കലക്ടറേറ്റിലേക്ക്. ശേഷം അതേ വാഹനത്തില്‍ പുറത്തേക്കിറങ്ങി. നേരത്തെ നിശ്ചയിച്ചിരുന്നത് പഴയ ബസ് സ്റ്റാന്‍ഡ് മുതല്‍ കനറാ ബാങ്ക് വരെ റോഡ് ഷോ നടത്താനായിരുന്നു. എന്നാല്‍ ജനബാഹുല്യം നിമിത്തം വാഹനവ്യൂഹം തിരിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സിവില്‍ സ്‌റ്റേഷനില്‍ നിന്ന് ബൈപാസ് വഴി പുതിയ ബസ് സ്റ്റാന്‍ഡും കടന്നാണ് റോഡ്‌ഷോ നഗരത്തെ വലംവച്ചത്. അപ്രതീക്ഷിതമായി പലര്‍ക്കും അതിനാല്‍ തന്നെ രാഹുലിനെയും പ്രിയങ്കയെയും കാണാനും ആശംസകള്‍ നേരാനും അഭിവാദ്യം അര്‍പ്പിക്കാനും സാധിച്ചു.
വാഹനത്തിന് മുന്നിലും പിന്നിലുമായി ജനങ്ങള്‍ ആവേശത്തോടെ അണിനിരന്നു. ചൗക്കിദാര്‍ ചോഡ്‌ദോ, രാഹുല്‍ ഗാന്ധി സിന്ദാബാദ് എന്ന ഒരേ മുദ്രാവാക്യം മാത്രമാണ് അണികള്‍ ആവേശത്തോടെ വിളിച്ചത്. കുട്ടികളും സ്ത്രീകളും പ്രായമായവരുമടക്കം ഒരു ലക്ഷത്തിലധികം ആളുകള്‍ റോഡ് ഷോയില്‍ പങ്കെടുത്തു. യു.ഡി.എഫിന്റെ ഘടകകക്ഷികളുടെ പ്രവര്‍ത്തകരും നേതാക്കളും രാഹുല്‍ ഹെലികോപ്ടറില്‍ കയറുന്നതുവരെ അനുഗമിച്ചിരുന്നു. തിരിച്ച് റോഡ് ഷോ കഴിഞ്ഞ് തിരിച്ചെത്തിയ അദ്ദേഹവും പ്രിയങ്കയും എസ്.കെ.എം.ജെ.സ്‌കൂളിലെ ക്ലാസ് മുറിയിലാണ് വിശ്രമിച്ചത്. ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു. ഉച്ചക്ക് ഒന്നരയോടെ അതേ ഹെലികോപ്ടറില്‍ വയനാട്ടില്‍ നിന്ന് ഇരുവരും തിരിച്ചു. മണിക്കൂറുകള്‍ കഴിഞ്ഞാണ് നഗരത്തില്‍ തടിച്ചുകൂടിയ ജനം പിരിഞ്ഞുപോയത്. റോഡ്‌ഷോയില്‍ കണ്ട ആവേശം തുടര്‍ന്നും ഉണ്ടായാല്‍ രാഹുലിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ചതിലും ഇരട്ടിയാക്കാമെന്ന ചിന്തിയിലാണ് ജില്ലയിലെ യു.ഡി.എഫ് നേതൃത്വം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

Kerala
  •  a month ago
No Image

കാനഡ; ഹിന്ദു ക്ഷേത്രത്തിന് നേരെയുള്ള ആക്രമണത്തിൽ സിഖ് ഫോർ ജസ്റ്റിസ് നേതാവ് അറസ്റ്റിൽ

International
  •  a month ago
No Image

മല്ലു ഹിന്ദു ഐഎഎസ് ഗ്രൂപ്പ്; ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ശുപാര്‍ശ 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഷാര്‍ജ അന്തര്‍ദേശിയ പുസ്തകോത്സവ വേദിയില്‍ ഞായറാഴ്ച 

uae
  •  a month ago
No Image

ആലുവയില്‍ ഇലക്ട്രോണിക് കടയില്‍ തീപിടിത്തം; ആളപായമില്ല

Kerala
  •  a month ago
No Image

ആദ്യ സീ പ്ലെയിന്‍ ബോള്‍ഗാട്ടിയില്‍ എത്തി; വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം

Kerala
  •  a month ago
No Image

ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് വയോധികന്‍ മരിച്ചു

Kerala
  •  a month ago
No Image

'ഹൂ ഈസ് ദാറ്റ്?'; മേഴ്‌സിക്കുട്ടിയമ്മയ്ക്ക് പരിഹാസം; ജയതിലകിനെതിരെ വീണ്ടും അധിക്ഷേപവുമായി പ്രശാന്ത്

Kerala
  •  a month ago
No Image

സമഗ്രമായ അന്വേഷണം വേണം; നവീന്‍ ബാബുവിനെതിരായ കൈക്കൂലി ആരോപണം പൂര്‍ണമായും തള്ളാതെ എ.വി ജയരാജന്‍

Kerala
  •  a month ago