റെയില്‍വേ സ്റ്റേഷനില്‍ എക്സൈസ്- ആര്.പി.എഫ് സംയുക്ത പരിശോധന
കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രമാണിച്ച് ട്രെയിന്‍ മാര്‍ഗം മദ്യം കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് കോഴിക്കോട് റെയ്ഞ്ച് എക്സൈസ് ഓഫിസും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും സംയുക്തമായി കോഴിക്കോട് റെയില്‍വേ സ്റ്റേഷന് പരിസരത്തും ട്രെയിനിലും നടത്തിയ പരിശോധനയില്‍ 27 കുപ്പി മാഹി മദ്യം പിടികൂടി.
മംഗലാപുരത്തുനിന്നും നാഗര്‍കോവിലിലേക്ക് പോവുകയായിരുന്ന ഏറനാട് എക്സ്പ്രസില്‍ നിന്നാണ് മദ്യം പിടിച്ചെടുത്തത്.
പ്രതികളായി ആരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കോഴിക്കോട് റെയ്ഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ നടന്നുവരുന്നു.
റെയ്ഡില്‍ കോഴിക്കോട് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്. കലാമുദ്ദീന്‍, പ്രിവന്റീവ് ഓഫിസര്‍ പി. സുരേഷ്, സിവില്‍ എക്സൈസ് ഓഫിസര്‍ മുരളീധരന് പാലോളി, സി. മനോജ്, ടി. രജുല്‍, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് കോണ്‍സ്റ്റബിള്‍ ശശിധരന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."