പൊലിസുകാര്‍ക്കു നേരെ വെടിവയ്പ് വികാസ് ദുബെയുടെ വീട് ഇടിച്ചുനിരപ്പാക്കി
അന്വേഷണത്തിന് 25 സംഘം
വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം
ലക്നൗ: കാണ്‍പൂരില്‍ എട്ടു പൊലിസുകാരെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രധാനിയെന്ന് ആരോപിക്കപ്പെടുന്ന ഗുണ്ടാതലവന്‍ വികാസ് ദുബെയുടെ ഉടമസ്ഥതയിലുള്ള വീട് ബുള്‍ഡോസര്‍ വച്ച് ഇടിച്ചു നിരപ്പാക്കി. പൊലിസിന്റെ സാന്നിധ്യത്തില്‍ ജില്ലാ ഭരണകൂടമാണ് നടപടിയെടുത്തത്. ദുബെയും കൂട്ടാളികളെയും പിടികൂടുന്നതിനായി 25 പൊലിസ് സംഘത്തെ രൂപീകരിച്ചതായി കാണ്‍പൂര്‍ പൊലിസ് ഐ.ജി മോഹിത് അഗര്‍വാള്‍ അറിയിച്ചു. സംസ്ഥാനത്തിനകത്തും പുറത്തും സംഘം റെയ്ഡുകള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ദുബെയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയാണ് 60ല്‍ അധികം കേസുകളില്‍ പ്രതിയായ വികാസ് ദുബെയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തിനു നേരെ അക്രമി സംഘം ഒളിഞ്ഞിരുന്ന് വെടിയുതിര്‍ത്തത്. സംഭവത്തില്‍ എട്ടു പൊലിസുകാരും പൊലിസ് തിരിച്ചടിയില്‍ രണ്ടു അക്രമികളും കൊല്ലപ്പെട്ടിരുന്നു. സംഭവം നടന്നു രണ്ടു ദിവസം കഴിഞ്ഞിട്ടും ദുബെയെ പിടികൂടാന്‍ പൊലിസിനു കഴിഞ്ഞിട്ടില്ല.
അതേസമയം ആക്രമണം നടന്ന ചോബെപൂരിലെ സ്റ്റേഷന് ഹൗസ് ഓഫിസറെ സസ്പെന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."