'മുസ്‌ലിമാണോ എന്ന് പരിശോധിക്കുന്നു, ആണെന്നു കണ്ടാല്‍ കൊല്ലുന്നു, അഴുക്കു ചാലിലേക്ക് വലിച്ചെറിയുന്നു'- ഡല്‍ഹി വംശഹത്യയുടെ ഗൂഢാലോചനക്ക് തെളിവായി ദൃക്‌സാക്ഷിയുടെ ഫോണ്‍ സന്ദേശവും
ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ വംശഹത്യക്കു പിന്നിലെ ഗൂഢാലോചനക്ക് തെളിവായി ദൃക്‌സാക്ഷിയുടെ ഫോണ്‍ സന്ദേശവും. ഫെബ്രുവരി 26ന് രാത്രി പൊലിസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച ഫോണ്‍ കോളാണ് തെളിവായിരിക്കുന്നത്.
ആയുധങ്ങളുമായി എത്തിയ ഒരു സംഘം മുസ്‌ലിം പുരുഷന്മാരെ തിരിച്ചറിഞ്ഞ് കൊലപ്പെടുത്തുകയും മൃതദേഹങ്ങള്‍ അഴുക്കുചാലില്‍ എറിയുകയും ചെയ്യുന്നുവെന്നാണ് ഇയാള്‍ പൊലിസിനെ അറിയിച്ചത്.
ഫെബ്രുവരി 26 ന് രാത്രി 10.05 ന് നടത്തിയ പി.സി,ആര്‍ കോളിന്റെ റെക്കോര്‍ഡ് വിശദാംശങ്ങളില്‍ ആമിന്‍, ഭുരേ അലി, ഹംസ എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഡല്‍ഹി പൊലിസിന്റെ കുറ്റപത്രങ്ങളില്‍ ഉണ്ടെന്നാണ് വിവരം. ഗംഗ വിഹാറില്‍ നിന്നുള്ളയാലാണ് വിളിച്ചതെന്ന് പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അതില്‍ ഒരു മുസ്‌ലിം പുരുഷന്റെ ബൈക്കിന് തീകൊളുത്തിയ സംഭവത്തെക്കുറിച്ചും രക്ഷപ്പെടാന്‍ അദ്ദേഹം അഴുക്കുചാലിലേക്ക് ചാടിയതായും വിളിച്ചയാള്‍ പൊലിസിനെ അറിയിച്ചിരുന്നു.
കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചയാള്‍ ഗംഗാ വിഹാര്‍ നിവാസിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ പ്രസ്താവന ഇപ്പോള്‍ ഒരു പ്രധാന തെളിവാണ്.
കുറ്റപത്രം പ്രകാരം പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ആദ്യം ഫോണ്‍ ചെയ്യുന്നത് 10.5 നാണ്.
' ഒരു ഹിന്ദുവാണ് വിളിക്കുന്നത്. ഹിന്ദുക്കള്‍ ഒരു മുസ്‌ലിമിന്റെ ബൈക്കിന് തീവെച്ചു. അവര്‍ അദ്ദേഹത്തെയും തീ കൊളുത്താന്‍ പോയി, അദ്ദേഹം അഴുക്ക് ചാലിലേക്ക് ചാടി'- ഇയാളുടെ ഫോണ്‍ സന്ദേശം കുറ്റപത്രത്തില്‍ രേഖപ്പെടുത്തുന്നു.
ഡല്‍ഹി വംശഹത്യ കാവി ഗൂഢാലോചന വെളിപ്പെട്ടു
20 മിനുട്ടിന് ശേഷം അതേ ആള്‍ തന്നെ വീണ്ടും വിളിച്ചു. മുസ്‌ലിങ്ങളെ കൊല്ലുന്നുവെന്നും അവരുടെ ബൈക്കുകള്‍ക്ക് തീയിടുന്നുവെന്നും അറിയിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു.
ഫെബ്രുവരി 24 ന് വൈകുന്നേരം വീട്ടിലേക്ക് തിരിച്ചു പോവുകയായിരുന്ന ഇയാളുടെ ബൈക്കിന് മുന്നിലൂടെ കലാപകാരികള്‍ കടന്നുപോവുകയും ബ്രേക്ക് ഇടാന്‍ ശ്രമിച്ചപ്പോള്‍ ഇദ്ദേഹം വീഴുകയും ചെയ്തു. എഴുന്നേറ്റപ്പോള്‍ തന്റെ ബൈക്ക് നഷ്ടപ്പെട്ടതായി മനസ്സിലായി. പിന്നാലെ ഇദ്ദേഹം പി.സി.ആര്‍ കോള്‍ വിളിച്ചു. ഗോകുല്‍പുരിലെ പൊലിസ് സ്‌റ്റേഷനിലേക്ക് പോയി.സ്ഥിതിഗതികള്‍ ഭീകരമായതിനാല്‍അന്ന് പരാതി രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല. അതിനാല്‍ പിറ്റേദിവസം ചെല്ലാന്‍ പറഞ്ഞു. സ്ഥിതി ഗതികള്‍ കൂടുതല്‍ മോശമായതിനാല്‍ ചെല്ലാന്‍ കഴിഞ്ഞില്ല- കുറ്റപത്രത്തില്‍ വിശദമാക്കുന്നു.
അടുത്ത ദിവസം വൈകുന്നേരം നാല് മണിക്ക് ഗൊഗല്‍പൂരി പൊലിസ് സ്റ്റേഷനില്‍ നിന്ന് തിരികെ വീട്ടിലേക്ക് പോകുമ്പോള്‍ വലിയൊരാള്‍ക്കൂട്ടം വാളും കല്ലും വടികളും ഇരുമ്പ് ദണ്ഡും പിടിച്ച് ജയ് ശ്രീരാം, ഹര ഹര മഹാദേവ് എന്നിങ്ങനെ വിളിക്കുന്നത് കണ്ടെന്നും, ആളുകളെ പരിശോധിക്കുകയും മുസ്‌ലിം ആണെന്ന് മനസ്സിലായി അടുക്കുകയും കൊല്ലുകയും ബോഡികള്‍ വലിച്ചെറിയുകയും ചെയ്‌തെന്നും, ആള്‍ക്കൂട്ടത്തിലെ ഭൂരിഭാഗം പേരും ഹെല്‍മെറ്റ് പോലുള്ളവ വെച്ച് മുഖം മറച്ചിരുന്നെന്നും ഇയാള്‍ പറഞ്ഞതായി കുറ്റപത്രത്തില്‍ പറയുന്നു.
ഫെബ്രുവരി 26ന് രാത്രി ഒമ്പതു മണിക്ക് തന്റെ ബൈക്ക് നോക്കാന്‍ ഇദ്ദേഹം വീണ്ടും ഭഗീരഥി വഹാറില്‍ പോയി. അപ്പോള്‍ ലോനിയില്‍ നിന്നു വരുന്ന ഒരാളെ ആള്‍ക്കൂട്ടം തടഞ്ഞു നിര്‍ത്തി മുസ്‌ലിമാണെന്ന് ഉറപ്പിച്ച ശേഷം വടികളും കല്ലുകളും ഉപയോഗിച്ച് മര്‍ദ്ദിക്കുന്നത് ഇദ്ദേഹം കണ്ടു. അക്രമികള്‍ ഹെല്‍മെറ്റും മറ്റും ധരിച്ചിരുന്നു. ഈ സംഭവത്തിന് ശേഷമാണ് അദ്ദേഹം പി.സി.ആര്‍ കാള്‍ ചെയ്യുന്നത്.
ഡല്‍ഹി വംശഹത്യ ആസൂത്രിതമെന്ന് വ്യക്തമാക്കുന്ന കുറ്റപത്രം പൊലിസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. 'കട്ടാര്‍ ഹിന്ദുത്വ ഏക്ത' എന്നാണ് വാട്‌സാപ്പ് ഗ്രൂപ്പിന്റെ പേര്. ഫെബ്രുവരി 25 ഉച്ചയ്ക്ക് ശേഷവും 26 അര്‍ധരാത്രിക്കും ഇടയില്‍ ഇതേ സംഘം ഭഗീരഥി വിഹാറിലും പരിസരത്തുമായി മാത്രം ഒന്‍പത് മുസ്‌ലിംകളെ കൊലപ്പെടുത്തിയതായും നിരവധി പേരെ പരുക്കേല്‍പ്പിച്ചതായും ഗ്രൂപ്പില്‍ പങ്കുവച്ചിട്ടുണ്ട്. മുസ്‌ലിംകളെ കൊലപ്പെടുത്തിയതും കൊള്ളയടിച്ചതും തങ്ങള്‍ ചെയ്ത വീരകൃത്യമായാണ് ഗ്രൂപ്പംഗങ്ങള്‍ അവതരിപ്പിച്ചിരുന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ഗോകുല്‍പുരി പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ഭാഗിരഥി വിഹാറില്‍ മുസ്‌ലിങ്ങളെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഒമ്പത് പേര്‍ ഈ ഗ്രൂപ്പിലെ അംഗങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."