ഇന്ത്യയെ നിരീക്ഷിക്കാന്‍ പാകിസ്താനു വേണ്ടി ചൈനയുടെ ഉപഗ്രഹ വിക്ഷേപണം
ബെയ്ജിങ്: ഇന്ത്യക്കെതിരായ പാക്-ചൈനീസ് സഹകരണത്തിന്റെ പുതിയ നീക്കവുമായി ഉപഗ്രഹ വിക്ഷേപണം. പാകിസ്താനു വേണ്ടി പുതിയ ഉപഗ്രഹങ്ങള്‍ ചൈന വിക്ഷേപിച്ചു. ഇന്ത്യയെ നിരീക്ഷിക്കുക എന്ന ലക്ഷ്യത്തില്‍ തയാറാക്കിയ രണ്ട് ഉപഗ്രഹങ്ങളാണു കഴിഞ്ഞ ദിവസം ചൈന ബഹിരാകാശത്തേക്കു വിക്ഷേപിച്ചത്.
ചൈന നിര്‍മിച്ച അതീവ വിദൂരദൃശ്യങ്ങള് വരെ പകര്‍ത്താന്‍ ശേഷിയുള്ള പി.ആര്.എസ്.എസ്-1 സാറ്റലൈറ്റാണ് ഇതില്‍ ഒന്ന്. രാത്രിയും പകലും നിരീക്ഷണം നടത്താന്‍ ശേഷിയുള്ളതാണ് ഇത്. മേഘാവൃതമായ കാലാവസ്ഥയിലും ഇതിനു നിരീക്ഷണം നടത്താനാകും. പാകിസ്താന് സ്വന്തമായി വികസിപ്പിച്ച ശാസ്ത്ര പരീക്ഷണ ഉപഗ്രഹമായ പാക്ടെസ്-1എ ആണു മറ്റൊരു സാറ്റലൈറ്റ്. കഴിഞ്ഞ ദിവസം രാവിലെ വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ജിഗ്വുനാന് ഉപഗ്രഹ വിക്ഷേപണത്തറയില്‍നിന്ന് ലോങ് മാര്‍ച്ച്-2സി റോക്കറ്റിലാണു രണ്ടു ഉപഗ്രഹങ്ങളും വിക്ഷേപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."