HOME
DETAILS
MAL
മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി
backup
July 05 2020 | 20:07 PM
റിയാദ്: റിയാദിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം പെരിന്തൽ മണ്ണ സ്വദേശി തെക്കുംപുറത്ത് കളത്തിൽ ഉസ്മാനാ(61)ണ് എക്സിറ്റ് 24ലെ താമസ സ്ഥലത്ത് വെച്ച് മരിച്ചത്. 32 വർഷമായി റിയാദിലുള്ള ഉസ്മാൻ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. സുബൈദയാണ് ഭാര്യ. മക്കൾ: നിസാർ (ജിസാൻ), സജീർ (റിയാദ്), മെഹറുന്നീസ. നിയമ നടപടികൾ പൂർത്തീകരിക്കുന്നതിനായി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, മുനീർ മക്കാനി, ലിൻഷാദ് എന്നിവർ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."