HOME
DETAILS
MAL
ഇറാഖിലെ യു.എസ് എംബസിക്കു നേരെ വീണ്ടും റോക്കറ്റ് ആക്രമണം
backup
July 06 2020 | 01:07 AM
ബഗ്ദാദ്: ഇറാഖിലെ അമേരിക്കന്‍ എംബസിക്ക് നേരെ വീണ്ടും റോക്കറ്റ് ആക്രമണം.
ശനിയാഴ്ച രാത്രിയാണ് ബഗ്ദാദിലെ ഗ്രീന്‍ സോണില്‍ സ്ഥിതിചെയ്യുന്ന എംബസിക്ക് നേരെ റോക്കറ്റ് ആക്രമണമുണ്ടായത്. എന്നാല്‍ ആക്രമണം വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതിനാല്‍ നാശനഷ്ടങ്ങളുണ്ടായില്ല. അതേസമയം ഒരു റോക്കറ്റ് ഗ്രീന്‍ സോണിനു സമീപത്തെ വീടിനടുത്ത് പതിച്ച് ഒരു കുട്ടിക്ക് പരുക്കേറ്റു. യു.എസ് എംബസി സി-റാം എന്നു പേരുള്ള പുതിയ റോക്കറ്റ് പ്രതിരോധസംവിധാനം ഒരുക്കിയ ഉടനെയായിരുന്നു ആക്രമണം. ആക്രമണത്തിനു പിന്നാലെ എംബസിയിലെ കിഴക്കന്‍ കവാടത്തിലൂടെയുള്ള പ്രവേശനം വിലക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."