സ്ത്രീത്വത്തെ അപമാനിച്ച എം.എം മണി മന്ത്രിസ്ഥാനം രാജിവയ്ക്കണം: ബിന്ദുകൃഷ്ണ
കൊല്ലം: സ്ത്രീസുരക്ഷയുടെ പേരില്‍ അധികാരത്തില്‍ വന്ന സര്‍ക്കാരിന്റെ ഒരു മന്ത്രിതന്നെ സമരം ചെയ്ത പെമ്പിളൈ ഒരുമയില്‍ പങ്കാളികളായ സ്ത്രീകള്‍ക്കെതിരേ അപമാനകരമായ പദപ്രയോഗം നടത്തിയ സംഭവത്തിനു ഉത്തരവാദിയായ മന്ത്രി എം.എം മണി രാജിവയ്ക്കണമെന്നും അല്ലാത്തപക്ഷം അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രിയും സി.പി.എമ്മും തയാറാകണമെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.
സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്ന മേഴ്‌സിക്കുട്ടി അമ്മയും ഷൈലജ ടീച്ചറും സ്ത്രീകളുടെ മാനത്തിന് ഇത്രയും വിലപറയുന്ന മന്ത്രിയുമായി യോജിച്ച് പോകാന്‍ കഴിയുമോ എന്നും വ്യക്തമാക്കണം. സ്ത്രീത്വത്തെ അപമാനിച്ച മന്ത്രിയുടെ സമീപനത്തില്‍ ഇവരുടെ പ്രതികരണം എന്തെന്ന് കേരളീയ സമൂഹത്തിന് അറിയാന്‍ ആഗ്രഹമുണ്ട്. എം.എം മണിയെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെടാനുള്ള ധാര്‍മ്മികത വനിതാമന്ത്രിമാരില്‍ ഉണ്ടാവണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."