HOME
DETAILS
MAL
സാവി ഖത്തറില്‍ തുടരും, അല്‍ സാദ് ക്ലബുമായി കരാര്‍ പുതുക്കി
backup
July 06 2020 | 01:07 AM
ദോഹ: ബാഴ്‌സലോണ ഇതിഹാസതാരമായിരുന്ന സാവി ബാഴ്‌സലോണയില്‍ പരിശീലകനായി എത്തുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. താരം ജോലി ചെയ്യുന്ന നിലവിലെ ക്ലബായ അല്‍ സാദുമായി പുതിയ കരാര്‍ ഒപ്പുവച്ചതാണ് ഇതിന് കാരണം. ബാഴ്‌സലോണയിലേക്ക് സാവി എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടയിലാണ് കരാര്‍ പുതുക്കല്‍. 2021-22 സീസണ്‍ അവസാനം വരെയുള്ള കരാറാണ് സാവി ഒപ്പുവച്ചത്. സെറ്റിയന് പകരക്കാരനായി സാവി എത്തുമെന്നുള്ള അഭ്യൂഹങ്ങള്‍ക്ക് ഇതോടെ വിരാമമാകും. സീസണിലെ തോല്‍വിയെ തുടര്‍ന്ന് സെറ്റിയനെ ബാഴ്‌സ പുറത്താക്കുമെന്നും സാവി പരിശീലകനായി എത്തുമെന്നുള്ള തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു.
സാവിയുടെ കീഴില്‍ അല്‍ സാദ് ര@ണ്ട് കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഖത്തര്‍ ക്ലബായ അല്‍ സാദിനൊപ്പം അവസാന അഞ്ചു വര്‍ഷമായി സാവിയു@ണ്ട്. 2015ല്‍ ആണ് സാവി അല്‍ സാദ് ക്ലബില്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."