'എല്‍.ഡി.എഫിന് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കും'
തളിപ്പറമ്പ്: വര്‍ധിപ്പിച്ച ക്ഷേമ പെന്ഷന് വാങ്ങി എല്‍.ഡി.എഫിന് വോട്ട് ചെയ്തില്ലെങ്കില്‍ അവരോട് ദൈവം ചോദിക്കുമെന്നു മന്ത്രി കടകംപളളി സുരേന്ദ്രന്. വെള്ളാവില്‍ എല്‍.ഡി.എഫ് കുറ്റ്യേരി ലോക്കല്‍ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മന്ത്രി വിവാദപരമായ പ്രസംഗം നടത്തിയത്.
600 രൂപയായിരുന്ന ക്ഷേമ പെന്ഷന് 1,200 രൂപയാക്കിയതു പിണറായി സര്‍ക്കാരാണ്. സഹകരണ ബാങ്ക് ജീവനക്കാര്‍ പെന്ഷന് നേരിട്ട് വീട്ടിലെത്തിച്ചു നല്‍കുന്നുണ്ട്. പെന്ഷന് വാങ്ങുന്നവരെല്ലാം ദൈവഭയമുള്ളവരാണ്. ഒരു പഞ്ചായത്തില്‍ ശരാശരി 2,000 പേരുണ്ട്. ഈ പണവും വാങ്ങി നമുക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ഇതെല്ലാം കണ്ടുകൊണ്ട് ഒരാള്‍ മുകളിലിരിപ്പുണ്ട്. ദൈവം ചോദിക്കുമെന്ന് അവരോടു പറയണം. ക്ഷേമ പെന്ഷന് അര്‍ഹതയുള്ള എല്ലാവരുടെയും വീടുകളില്‍ ഈ സര്‍ക്കാര്‍ എത്തിച്ചെന്നു പറഞ്ഞ മന്ത്രി, രണ്ടുവര്‍ഷം കൂടി കഴിയുമ്പോള്‍ 1,500 രൂപ പെന്ഷന് നല്‍കുമെന്ന പ്രഖ്യാപനവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."