ഹരിത കേരളാ മിഷന്‍; ഏകദിന ശില്‍പശാല സംഘടിപ്പിച്ചു
കല്‍പ്പറ്റ: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിത കേരളാ മിഷന്‍ കോഡിനേറ്റര്‍മാര്‍ക്കായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു.
എ.ഡി.എം കെ.എം രാജുവിന്റെ അധ്യക്ഷതയില്‍ ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ സംഘടിപ്പിച്ച ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇന്‍ചാര്‍ജും ജെ.പി.സിയുമായ പി.ജി വിജയകുമാര്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ ഇന്‍ചാര്‍ജ് സുഭദ്ര നായര്‍, എ.ഡി.സി പി.സി മജീദ്, വാട്ടര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ സുഭാഷ് ബാബു, ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.എ ജസ്റ്റിന്‍ സംസാരിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ബി.കെ സുധീര്‍ കിഷന്‍ സ്വാഗതവും ജില്ലാ പ്ലാനിങ് ഓഫിസ് റിസര്‍ച്ച് ഓഫിസര്‍ കെ.എസ് ശ്രീജിത്ത് നന്ദിയും പറഞ്ഞു.
കൃഷി, ജലസേചനം, ശുചിത്വം, ഹരിത നിയമാവലി എന്നീ മേഖലകളില്‍ ഭാവിയില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് ശില്‍പശാല രൂപം നല്‍കി.
രണ്ടു മാസത്തിലൊരിക്കല്‍ തദ്ദേശസ്വയം ഭരണ സ്ഥാപനതല മിഷന്‍ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാനും പൊതുജന പങ്കാളിത്തം ഉറപ്പുവരുത്താനും തീരുമാനിച്ചു. വിവിധ സെഷനുകള്‍ക്ക് റിസോഴ്‌സ് പേഴ്‌സണ്‍മാരായ എം.ആര്‍ പ്രഭാകരന്‍, ആര്‍ രവിചന്ദ്രന്‍, എന്‍.കെ രാജന്‍, എം.പി രാജേന്ദ്രന്‍, കെ. അനൂപ്, കെ.എസ് ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി. പഞ്ചായത്തുകളില്‍ അസി. സെക്രട്ടറി, ഹെഡ് ക്ലര്‍ക്ക് - മുനിസിപ്പാലിറ്റികളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ - ബ്ലോക്കുകളില്‍ ജനറല്‍ എക്‌സറ്റന്‍ഷന്‍ ഓഫിസര്‍മാര്‍ എന്നിവരെയാണ് ഹരിത കേരളാ മിഷന്‍ കോഡിനേറ്റര്‍മാരായി സര്‍ക്കാര്‍ നിയമിച്ചിട്ടുള്ളത്. സെക്രട്ടറിമാര്‍ക്ക് കണ്‍വീനര്‍മാരുടെ ചുമതലയും നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."