HOME
DETAILS

മുംബൈക്കേല്‍ക്കുമോ സൂര്യാതപം

  
backup
April 05 2019 | 20:04 PM

%e0%b4%ae%e0%b5%81%e0%b4%82%e0%b4%ac%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b5%8b-%e0%b4%b8%e0%b5%82%e0%b4%b0%e0%b5%8d

 

ഹൈദരാബാദ്: ഐ.പി.എല്ലിലെ ഇന്നത്തെ രണ്ടാമത്തെ ആവേശപ്പോരാട്ടത്തില്‍ ശക്തരായ ഹൈദരാബാദ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. സീസണില്‍ മികച്ച ഫോമില്‍ കളിക്കുന്ന സണ്‍ റൈസേഴ്‌സിനെ പിടിച്ചുകെട്ടാന്‍ മുംബൈക്ക് ഒരുപാട് വിയര്‍പ്പൊഴുക്കേണ്ടി വരും. കൊല്‍ക്കത്തയോടേറ്റ ആദ്യമത്സരത്തിലെ പരാജയത്തിനു ശേഷം അതി ശക്തമായ തിരിച്ചു വരവാണ് സണ്‍ റൈസേഴ്‌സ് നടത്തിയത്. ബാറ്റിങ്ങും ബാളിങ്ങും ഒരു പോലെ സന്തുലിതം.
പന്തു ചുരണ്ടല്‍ വിവാദത്തിനു ശേഷം ക്രീസിലേക്ക് മടങ്ങിയെത്തിയ വാര്‍ണറും ഇംഗ്ലീഷ് താരം ബൈറിസ്‌റ്റോയും മികച്ച ഫോമിലാണ്. ഓറഞ്ച് ക്യാപ് മത്സരത്തില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഇരുവരും ഇടംപിടിച്ചതില്‍ നിന്നുതന്നെ മനസിലാക്കാം ഹൈദരാബാദിന്റെ ശക്തി. ഈ സീസണില്‍ ഓരോ വീതം സെഞ്ചുറിയും ഇരുവരുടെയും പേരില്‍ കുറിക്കപ്പെട്ടു.ഡല്‍ഹിക്കെതിരെയുള്ള മത്സരമൊഴിച്ചാല്‍ മറ്റുള്ള എല്ലാ മത്സരങ്ങളിലും 50നു മുകളില്‍ വാര്‍ണര്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. ബൗളിങ്ങിലും സണ്‌റൈസേഴ്‌സിന് ആശങ്കകളില്ല. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിയെ 129ല്‍ ഒതുക്കിയ അതേ ബൗളിങ് നിര ഒരിക്കല്‍ കൂടി തിളങ്ങുമെന്ന പ്രതീക്ഷയിലാണ് സണ്‍റൈസേഴ്‌സ്.
വമ്പന്‍ അടിക്ക് പേരു കേട്ട കോഹ്‌ലിപ്പടയെ പോലും ഒതുക്കിയ മുഹമ്മദ് നബിയെയും റാഷിദ്ഖാനെയും ഭുവനേശ്വര്‍ കുമാറിനെയും മുംബൈ പേടിക്കുക തന്നെ ചെയ്യണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീവ്ര വലതുപക്ഷം, നെതന്യാഹുവിന്റെ വിശ്വസ്തന്‍; ഇസ്‌റാഈല്‍ ബുള്‍ഡോസര്‍ എന്ന വിളിപ്പേരുള്ള കാറ്റ്‌സ്

International
  •  a month ago
No Image

 റെയ്ഡ് സി.പി.എം-ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; പണപ്പെട്ടി അന്വേഷിക്കേണ്ടത് ക്ലിഫ്ഹൗസില്‍: വി.ഡി സതീശന്‍

Kerala
  •  a month ago
No Image

'മല്ലു ഹിന്ദു ഓഫിസേഴ്‌സ്' ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണന്റെ ഫോണില്‍ നിന്ന് തന്നെ; പൊലിസിന് വാട്‌സ് ആപ്പിന്റെ മറുപടി

Kerala
  •  a month ago
No Image

മുഡ കേസില്‍ ലോകായുക്തക്ക് മുന്നില്‍ ഹാജരാകാന്‍ സിദ്ധരാമയ്യ

National
  •  a month ago
No Image

നിങ്ങളുടെ റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ 15 മുതല്‍ 'തെളിമ' പദ്ധതി 

Kerala
  •  a month ago
No Image

ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ അപമാനമെന്നും എന്റെ ശരീര  പരിശോധനവരെ നടത്തിയെന്നും ഷാനിമോള്‍ ഉസ്മാന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭയില്‍ പൊട്ടിത്തെറി;  പ്രതിരോധ മന്ത്രി ഗാലന്റിനെ പുറത്താക്കി നെതന്യാഹു, വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് 

International
  •  a month ago
No Image

സർക്കാരെ, ഈ 'വെട്ടിയ ദിനങ്ങൾ' ഞങ്ങളുടെ അന്നമാണ് !

Kerala
  •  a month ago
No Image

അടവുനയം ഗുണംചെയ്തത് കോൺഗ്രസിന്: സി.പി.എം

Kerala
  •  a month ago
No Image

അധ്യാപകരുടെ കെ-ടെറ്റ് യോഗ്യത: സമയപരിധി ദീർഘിപ്പിച്ചു

Kerala
  •  a month ago