HOME
DETAILS
MAL
സ്വര്‍ണക്കടത്ത്: സി.ബി.ഐ അന്വേഷണം വേണമെന്ന് ചെന്നിത്തല
backup
July 07 2020 | 02:07 AM
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും അഴിമതിയുടെ പ്രഭവകേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫിസ് മാറിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആദ്യമായിട്ടാണ് ഒരു മുഖ്യമന്ത്രിയുടെ ഓഫിസ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണത്തിലാകുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഇതുസംബന്ധിച്ച് വിശദീകരണം തരാന്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്.
ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന സ്ത്രീക്ക് എങ്ങനെ സംസ്ഥാന ഐ.ടി വകുപ്പിന് കീഴിലുള്ള പ്രധാനപ്പെട്ട സ്ഥാപനത്തില്‍ ജോലി ലഭിച്ചു. ആരാണ് ഇതിനുപിന്നില്‍. മുഖ്യമന്ത്രിയുടെ സെക്രട്ടറിക്കും ഐ.ടി സെക്രട്ടറിക്കും എന്താണ് ഇക്കാര്യത്തിലുള്ള പങ്ക്.
പ്രൈസ് വാട്ടര്‍ കൂപ്പറുമായി സ്വപ്നയ്ക്ക് ബന്ധമുണ്ടെന്ന് പറയുന്നു. ഐ.ടി സെക്രട്ടറിക്ക് കേസിലെ മുഖ്യപ്രതിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടപ്പോള്‍ ആരൊക്കെയാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് ബന്ധപ്പെട്ടത്. പ്രതിയെ രക്ഷിക്കാനുള്ള നീക്കങ്ങള്‍ ആരൊക്കെയാണ് നടത്തിയത്. ഇക്കാര്യങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. കേസില്‍ ഇനിയും കൂടുതല്‍ ചുരുളുകള്‍ അഴിയേണ്ടിയിരിക്കുന്നുവെന്നും ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."