വ്യാപാരി കുടുംബങ്ങള്‍ക്ക് ക്ഷേമ നിധിയുമായി മര്‍ച്ചന്റ് അസോസിയേഷന്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: മരണപ്പെടുന്ന അംഗങ്ങളുടെ കുടുംബത്തിന് അഞ്ച് ലക്ഷത്തിന്റെ സഹായധന ഫണ്ട് ലഭ്യമാകുന്ന പദ്ധതിക്ക് കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ രൂപം നല്‍കി. പദ്ധതിയുടെ ഔദ്യോഗികമായ ഉദ്ഘാടനം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. ഇതനുസരിച്ചു ഓരോ അംഗവും ഭാര്യയും പദ്ധതിയില്‍ അംഗങ്ങളായിരിക്കും. അംഗമായിരിക്കെ മരണപ്പെടുന്ന കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സഹായധനമായി ലഭിക്കും.
സംസ്ഥാനത്തു തന്നെ വ്യാപാരി സംഘടനാ തലത്തില്‍ ഇത്തരമൊരു പദ്ധതി ആദ്യമാണെന്ന് അസോസിയേഷന്‍ പ്രസിഡന്റ് സി. യൂസുഫ് ഹാജി പറഞ്ഞു. യോഗത്തില്‍ കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി. യൂസഫ് ഹാജി അധ്യക്ഷനായി. ജന. സെക്രട്ടറി സി.എ പീറ്റര്‍ സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് നഗരത്തില്‍ നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന നഗര സുരക്ഷാ പദ്ധതിയെക്കുറിച്ച് കാഞ്ഞങ്ങാട് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലിസ് സി.കെ സുനില്‍ കുമാര്‍ വിശദീകരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് തോമസ് കാനാട്ട്, ജില്ലാ സെക്രട്ടറി എ. പ്രത്യോധനന്‍, മേഖലാ സെക്രട്ടറി ബി. ജയരാജ്, കെ.വി ലക്ഷ്മണന്‍, രാജേന്ദ്രകുമാര്‍, പ്രദീപ് കീനേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."