HOME
DETAILS
MAL
കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന് ശാസ്ത്രജ്ഞര്‍
backup
July 07 2020 | 02:07 AM
ജനീവ: കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന് ശാസ്ത്രജ്ഞര്‍. വായുവിലെ ചെറിയ കണികകളില്‍ പറ്റിപ്പിടിക്കാന്‍ വൈറസിന് സാധിക്കുമെന്നും അതുകൊണ്ടുതന്നെ വായുവിലൂടെ രോഗം പകരുമെന്നുമാണ് ശാസ്ത്രജ്ഞരുടെ വാദം.
ഈ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടനയോട് കൊവിഡ് നിര്‍ദേശങ്ങള്‍ പരിഷ്കരിക്കാന്‍ ശാസ്ത്രജ്ഞര്‍ നിര്‍ദേശിച്ചു. 32 രാജ്യങ്ങളില്‍ നിന്നായി 239 ശാസ്ത്രജ്ഞരാണ് പഠനം നടത്തി ലോകാരോഗ്യ സംഘടനയ്ക്ക് ഇത് സംബന്ധിച്ച് തുറന്ന കത്ത് നല്‍കിയിരിക്കുന്നത്.
മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് മാത്രം പകരുന്ന രോഗമാണ് കൊവിഡെന്നാണ് ലോകാരോഗ്യ സംഘടന ആദ്യം പറഞ്ഞത്. വായില്‍ നിന്നും മൂക്കില്‍ നിന്നും തെറിക്കുന്ന സ്രവത്തില്‍ നിന്നാണ് കൊവിഡ് പകരുന്നതെന്നായിരുന്നു കണ്ടെത്തല്‍.
എന്നാല്‍ ഇതിന് പുറമെ വായുവിലൂടെയും രോഗം പകരുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് അടുത്തയാഴ്ച ശാസ്ത്രീയ ജേണലിലൂടെ ഇവര്‍ പുറത്തുവിടും. കൊറോണ വൈറസ് വായുവിലൂടെ പകരുന്നതിന് സാധ്യതയുണ്ടെങ്കിലും ഇത് തെളിയിക്കാനാവശ്യമായ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ഇന്ഫക്ഷന് പ്രിവന്‍ഷന്‍ ആന്റ് കണ്ട്രോള് വിഭാഗം സാങ്കേതിക തലവന്‍ ഡോ.ബെനെഡെറ്റ അലഗ്രാന്‍സി ന്യൂയോര്‍ക്ക് ടൈംസിനോട് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ നിലവിലെ പഠനത്തെ കുറിച്ച് പ്രതികരിക്കാന്‍ ഡബ്ലിയു.എച്ച്.ഒ തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."