കുട്ടിപ്പാപ്പന്റെ മരണം: മലയോര നാടിന് നഷ്ടമായത് വികസന വഴികാട്ടിയെ
കാളികാവ്: കുട്ടിപ്പാപ്പന്റെ മരണത്തോടെ മലയോര മേഖലക്ക് നഷ്ടമായത് വികസന വഴികാട്ടിയെ. കാളികാവിലേയും പരിസര പ്രദേശങ്ങളുടേയും വികസനങ്ങള്‍ക്കായി കക്ഷി രാഷ്ട്രീയമില്ലാതെ ഓടിനടന്ന വ്യക്തിത്വമാണ് അടയ്ക്കാകുണ്ട് എഴുപതേക്കറിലെ കുറ്റിയാനി ജേക്കബ് എന്ന കുട്ടിപ്പാപ്പന്‍. സര്‍ക്കാര്‍ ഓഫിസുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിലും മലയോര മേഖലയിലെ പരിഹാരം കാണാത്ത വൈദ്യുതി രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലുമാണു കൂടുതല്‍ ശ്രദ്ധ നല്‍കിയിരുന്നത്. കോട്ടയം ഭരണങ്ങാനത്തുകാരനായ കുട്ടിപ്പാപ്പന്‍ 1968 ല്‍ ആണ് അടയ്ക്കാകുണ്ടിലേക്കെത്തിയത്.
മലയോരത്തെ തീരാ പ്രശ്‌നമായിരുന്ന വൈദ്യുതി മേഖലയിലെ പ്രശ്‌നം തീര്‍ക്കുന്നതിന് ഇദ്ദേഹം ചെയ്ത പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും മറക്കാനാവില്ല. സബ് എന്‍ജിനിയറുടെ ഓഫിസായിരുന്ന കാളികാവിലെ ഓഫിസ് സെക്ഷന്‍ ഓഫിസാക്കി ഉയര്‍ത്തുന്നതിന് എട്ടു തവണയാണു കുട്ടിപ്പാപ്പന്‍ തിരുവനന്തപുരത്തേക്കു പോയത്.
എന്നാല്‍ ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച കുട്ടിപ്പാപ്പന്‍ അന്നും രംഗത്തു വന്നില്ല. അംഗീകാരം വേണ്ട നാടിനു വെളിച്ചംമതി എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിന്നീട് 33 കെ.വി സബ് സ്റ്റേഷന്‍ നിര്‍മാണ പ്രവൃത്തി മുടങ്ങിയപ്പോള്‍ വീണ്ടും കുട്ടിപ്പാപ്പന്‍ ഇറങ്ങി പുറപ്പെട്ടു. ജീവനക്കാരെ നിയമിച്ചു പ്രവൃത്തി പുനരാരംഭിക്കും വരെ ഉന്നത വൈദ്യുതി ഓഫിസുകള്‍ കയറി ഇറങ്ങി.
അസുഖ ബാധിതനായി കിടപ്പിലായിരുന്ന കുട്ടിപ്പാപ്പന്‍ വെള്ളിയാഴ്ചയാണ് അന്തരിച്ചത്.4
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."