നിരാലംബര്‍ക്ക് സൗജന്യ മരുന്ന് വിതരണവുമായി അബൂബക്കര്‍
പൊന്നാനി: മുപ്പതിലേറെ വര്‍ഷമായി നിരാലംബര്‍ക്ക് സൗജന്യമായി സഹായം നല്‍കി കൊങ്ങണംവീട്ടില്‍ അബൂബക്കര്‍. കനോലി കനാലിന്റെ തീരത്ത് പൊന്നാനി പഴയ അങ്ങാടിയിലെ ഒട്ടും അലങ്കാരങ്ങളില്ലാത്ത അബൂബക്കറിന്റെ കടയിലേക്ക് ദിവസവും നിരവധി പേരാണ് മരുന്നിനായി എത്തിച്ചേരുന്നത്. എല്ലാ അസുഖങ്ങള്‍ക്കുമുള്ള മരുന്ന് സൗജന്യമായി നല്‍കുകയാണ് 75 കാരനായ അബൂബക്കര്‍. 30 വര്‍ഷത്തിലധികമായി അബൂബക്കറിന്റെ ജീവിതം ഇങ്ങനെയാണ്. ദിവസേന ശരാശരി മുപ്പതിനായിരം രൂപയോളം വിലമതിക്കുന്ന മരുന്നുകള്‍ ഇദ്ദേഹം വിതരണം ചെയ്തുവരുന്നു.
രണ്ടു മാസത്തിലൊരിക്കലാണ് മരുന്നു വാങ്ങാനായി പോകുക. പോകുന്നതിന് ഒരാഴ്ച മുന്‍പേ മരുന്നു നല്‍കുന്നവര്‍ക്ക് കത്തയയ്ക്കും. അല്ലെങ്കില്‍ ഫോണ്‍ ചെയ്യും. അബൂബക്കറിന്റെ വരവും കാത്ത് ഡോക്ടര്‍മാരും ആശുപത്രികളും മെഡിക്കല്‍ റപ്പുമാരും സാംപിള്‍ മരുന്നുകള്‍ കരുതിവയ്ക്കും.
'മുന്നില്‍ വന്നിരുന്ന് കണ്ണീരോടെ സങ്കടം പറയുന്നവര്‍ക്ക് പലപ്പോഴും മടങ്ങിപ്പോകേണ്ട ബസ്‌കൂലിയും നല്‍കേണ്ടി വരാറുണ്ട്. പലരേയും നമുക്ക് ഓര്‍മയുണ്ടാകില്ല. പക്ഷേ, കല്യാണവീടുകളിലൊക്കെ പോകുമ്പോള്‍ ചിലര്‍ ഓടിവന്ന് കൈപിടിച്ച് നിങ്ങളാണെന്റെ ജീവിതം രക്ഷിച്ചതെന്നു പറഞ്ഞ് കണ്ണു നിറയ്ക്കും'. കാരുണ്യ യാത്രയില്‍ യു.എന്‍.ഒയുടെ പ്രശസ്തി പത്രവും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."