HOME
DETAILS
MAL
മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി; ലിവര്‍പൂളിന് ജയം
backup
July 07 2020 | 02:07 AM
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക്തോല്വി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് സതാംപ്ടണോടായിരുന്നു സിറ്റി പരാജയപ്പെട്ടത്. സതാംപ്ടണിന്റെ ഗോള്‍മുഖത്തേക്ക് സിറ്റി ഇരച്ചുകയറിക്കൊണ്ടിരുന്നെങ്കിലും സതാംപ്ടണ് പ്രതിരോധം ഉറച്ച് നില്‍ക്കുകയായിരുന്നു. 74 ശതമാനവും പന്ത് കൈവശംവച്ച സിറ്റി ഗോള്‍ നേടുന്നതിന് പല വഴികള്‍ നോക്കിയെങ്കിലും സതാംപ്ടണ് ചെറിയ പഴുത് പോലും നല്‍കിയില്ല.
16ാം മിനുട്ടില്‍ സിറ്റി ഗോള്‍ കീപ്പര്‍ എഡേഴ്സനെ കബളിപ്പിച്ചായിരുന്നു സതാംപ്ടണിന്റെ വിജയ ഗോള്‍ പിറന്നത്. ചെ ആഡംസായിരുന്നു സതാംപ്ടണിന്റെ ഗോള്‍ നേടിയത്. തൊട്ടുമുമ്പുള്ള മത്സരത്തില്‍ ലിവര്‍പൂളിനെ തരിപ്പണമാക്കിയ അതേ ആവേശത്തില്‍ സിറ്റി കളിച്ചെങ്കിലും ഗോള്‍ നേടാനും ജയിക്കാനും സാധിച്ചില്ല. മറ്റൊരു മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ചാംപ്യന്മാരായ ലിവര്‍പൂള്‍ ആസ്റ്റണ്‍വില്ലയെ തകര്‍ത്തു. ആദ്യ പകുതിയില്‍ ഗോളിലേക്ക് ലിവര്‍പൂള്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും ശ്രമങ്ങളെല്ലാം പാഴായി. 71ാം മിനുട്ടില്‍ വീണുകിട്ടിയ അവസരം മുതലാക്കിയ സാദിയോ മാനെ ലിവര്‍പൂളിന്റെ ആദ്യ ഗോള്‍ നേടി. 89ാം മിനുട്ടില്‍ കര്‍ട്ടിസ് ജോണ്‍സ് ആണ് ലിവര്‍പൂളിന്റെ രണ്ടാം ഗോള്‍ നേടിയത്. ഇതോടെ ലിവര്‍പൂളിന് 33 മത്സരത്തില്‍ നിന്ന് 89 പോയിന്റായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."