HOME
DETAILS

ദുരിതക്കഥകളില്ല; പൊന്നാനി താലൂക്ക് ആശുപത്രിക്ക് ഇനി പുതിയ മുഖം

  
backup
July 10 2018 | 07:07 AM

%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%95%e0%b5%8d%e0%b4%95%e0%b4%a5%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%aa%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%a8



പൊന്നാനി: ദുരിത കഥകള്‍ മാത്രം പറഞ്ഞ താലൂക്ക് ആശുപത്രിയിലിപ്പോള്‍ പഴയ വെള്ളക്കെട്ടില്ല, പൊട്ടിപ്പൊളിഞ്ഞ ചുമരുകളില്ല, മലിന ജലത്തില്‍ ചവിട്ടി നടക്കേണ്ട, മനോഹരമായ പൂന്തോട്ടമുണ്ട്, വരിനിന്ന് വലയേണ്ട, ഇരിക്കാനുള്ള സൗകര്യങ്ങളുണ്ട്. വികസനത്തിന്റെ പാതയിലേക്ക് കയറിയ പൊന്നാനി താലൂക്ക് ആശുപത്രി പൊന്നാനിയുടെ മുഖച്ഛായതന്നെ മാറ്റിയിരിക്കുകയാണിപ്പോള്‍. ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഏറെ പ്രാധാന്യത്തോടെ നഗരസഭ യാഥാര്‍ഥ്യമാക്കുകയായിരുന്നു.
ആശുപത്രിയിലെത്തുന്ന രോഗികള്‍ ഇനി മണിക്കൂറുകള്‍ വരിനിന്ന് വലയേണ്ടി വരില്ല. ടോക്കണെടുത്ത് വിശ്രമിക്കാം.ടോക്കണ്‍ നമ്പര്‍ വിളിക്കുമ്പോള്‍ ഡോക്ടറുടെ മുറിയിലേക്ക് പരിശോധനയ്ക്കായി ചെല്ലാം. മരുന്ന് വിതരണ കേന്ദ്രത്തിലും രോഗികളെ നിയന്ത്രിക്കുന്ന സംവിധാനം നടപ്പാക്കിയിട്ടുണ്ട്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ തനത് ഫണ്ട് ഉപയോഗിച്ചാണ് മാതൃകാ പദ്ധതി യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പുതിയ ഒ.പി ടിക്കറ്റ് കൗണ്ടര്‍, ആംബുലന്‍സ് ഷെഡ്, തുണി അലക്കുന്നതിനുള്ള സ്ഥലം എന്നിവയും നിര്‍മിച്ചിട്ടുണ്ട്.
അര മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം നല്‍കുന്ന മെഡിക്കല്‍ ലാബാണ് താലൂക്ക് ആശുപത്രിയുടെ മികച്ച നേട്ടങ്ങളിലൊന്ന്.പൂര്‍ണമായും ഓട്ടോമാറ്റിക് യന്ത്ര സംവിധാനത്തോടെയുള്ള ലാബ് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ കുറഞ്ഞ ചെലവില്‍ പുറത്തുനിന്ന് വരുന്നവര്‍ക്കും ലാബില്‍ പരിശോധനകള്‍ക്ക് സൗകര്യം ഒരുക്കുന്നുണ്ട്. പത്തു രൂപ നല്‍കിയാല്‍ സാധാരണ പരിശോധനകള്‍ നടത്താം.
ഒ.പി ടിക്കറ്റ് കൗണ്ടര്‍, ഫാര്‍മസി എന്നിവിടങ്ങളില്‍ പ്രത്യേകം മേല്‍ക്കൂരകള്‍ നിര്‍മിച്ചു.അത്യാഹിത വിഭാഗം ഉള്‍പ്പെടെയുള്ള പ്രധാന ഭാഗങ്ങളില്‍ നവീകരണം പൂര്‍ത്തീകരിച്ചു. മാലിന്യം സംസ്‌കരിക്കുന്നതിനുള്ള ഇന്‍സിനറേറ്ററിന്റെയും മോര്‍ച്ചറിയുടെയും ഇടയില്‍ ചുറ്റുമതില്‍ നിര്‍മിച്ചു.ആശുപത്രിയുടെ ഭാഗങ്ങളെല്ലാം പെയിന്റടിച്ച് മനോഹരമാക്കി. നിലത്ത് കട്ടവിരിച്ചു. പുതിയ കിടക്കവിരികളും തലയിണകളും വാങ്ങിച്ചു.
ആശുപത്രിയില്‍ വാട്ടര്‍ കൂളര്‍ സ്ഥാപിച്ചു. മനോഹരമായ പൂന്തോട്ടം ഒരുക്കി, ആവശ്യമായ ഫര്‍ണിച്ചര്‍, ഉപകരണങ്ങള്‍ എന്നിവ എത്തിച്ചു.സ്വകാര്യ ആശുപത്രികളെക്കാള്‍ മികച്ച സൗകര്യങ്ങളോടെ താലൂക്ക് ആശുപത്രിയെ മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.തീരദേശ മേഖലയിലുള്ളവര്‍ ആശ്രയിക്കുന്ന ഏക ആശുപത്രിയാണിത്.പുതിയ വികസനങ്ങള്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കാണ് അനുഗ്രഹമാകുന്നത്.ഇതിനെല്ലാം പുറമെ ഒ.പി ശീതീകരിക്കുന്നതുള്‍പ്പെടെയുള്ള പദ്ധതി തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും.90 ലക്ഷം രൂപ ചെലവഴിച്ചുള്ള പദ്ധതിയുടെ വിശദ പദ്ധതി രേഖ ഇന്നലെ സമര്‍പ്പിച്ചു.ഇനി താലൂക്ക് ആശുപത്രി ഒ.പി വിഭാഗവും അത്യാഹിത വിഭാഗവും ശീതീകരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago