HOME
DETAILS

അലങ്കാരങ്ങളും ആരവങ്ങളുമില്ലാതെ മഹാരാജാസില്‍ നവാഗതരെത്തി

  
backup
July 10 2018 | 07:07 AM

%e0%b4%85%e0%b4%b2%e0%b4%99%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%82-%e0%b4%86%e0%b4%b0%e0%b4%b5%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%ae


കൊച്ചി: മഹാരാജാസ് കോളജ് ക്യാംപസിലേക്ക് ഇന്നലെ നവാഗതരെത്തി. പക്ഷേ പതിവുകാഴ്ചയില്‍ നിന്നും വ്യത്യസ്തമായി കൊടിതോരണങ്ങളോ ആരവങ്ങളോ ഇല്ലാത്ത ക്യാംപസിലേക്കാണ് അവര്‍ നടന്നുകയറിയത്. അവര്‍ക്ക് സ്വാഗതമോതുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടെ വിടപറഞ്ഞ അഭിമന്യുവിന്റെ ഓര്‍മകള്‍ക്കിടയിലൂടെ...
കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് നവാഗതര്‍ക്ക് സ്വാഗതമോതാനുള്ള ഒരുക്കങ്ങള്‍ക്കിടെ ഉണ്ടായ സംഘര്‍ഷത്തിനൊടുവില്‍ അഭിമന്യു എന്ന വിദ്യാര്‍ഥി നേതാവ് കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്ന് കോളജിലെ പുതിയ വിദ്യാര്‍ഥികളുടെ പ്രവേശനം നീട്ടിവയ്ക്കുകയായിരുന്നു. അതനുസരിച്ച് ഇന്നലെയാണ് മഹാരാജാസ് കോളജിലേക്ക് പുതിയ വിദ്യാര്‍ഥികള്‍ എത്തിയത്. വിദ്യാര്‍ഥി സംഘടനകള്‍ മത്സരിച്ചാണ് സ്വാഗതമോതിക്കൊണ്ട് ബാനറുകളും കൊടിതോരണങ്ങളും ഒരുക്കാറുണ്ടായിരുന്നത്. ഈ മത്സരമാണ് കഴിഞ്ഞ ആഴ്ച അഭിമന്യുവിന്റെ ജീവനെടുക്കാന്‍ കാരണമായതും. എന്നാല്‍ ഇന്നലെ കവാടത്തില്‍ ഉണ്ടായിരുന്നത് രാവിലെ മുതല്‍ തോരാതെ പെയ്യുന്ന മഴയില്‍ നനഞ്ഞു കുതിര്‍ന്ന ഏതാനും കൊടികള്‍ മാത്രം. പുതിയ കൂട്ടുകാരെ വരവേല്‍ക്കാന്‍ കോളേജ് ഗേറ്റില്‍ ആരും തമ്പടിച്ചതുമില്ല. ആരവങ്ങളില്ലാതെ നനഞ്ഞൊട്ടിയ കോളേജ് ഗ്രൗണ്ടിലേക്ക് നവാഗതരും നിലവിലുള്ളതുമായ വിദ്യാര്‍ഥത്ഥികള്‍ നിശബ്ദരായാണ് എത്തിയത്.
മഹാരാജാസിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും ശോക പൂര്‍ണമായ നവാഗത പ്രവേശനം ആയിരുന്നു ഇന്നലത്തേത്. നിനച്ചിരിക്കാതെ കൊലക്കത്തിക്ക് ഇരയായി അഭിമന്യു ഈ ലോകത്തോട് വിടവാങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും വിദ്യാര്‍ഥികളുടെ മനസ്സ് ശാന്തമായിട്ടില്ല. തങ്ങളുടെ പ്രിയ സുഹൃത്തിന്റെ ഓര്‍മ്മയിലാണ് ഓരോ വിദ്യാര്‍ഥത്ഥിയും കളിചിരി മറന്ന കാമ്പസിലൂടെ നടന്നുപോയത്. ദു:ഖം തിങ്ങിയ മുഖവുമായാണ് അധ്യാപകര്‍ ക്ലാസുകളിലേക്ക് എത്തിയതും.
വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാന്‍ കൈകോര്‍ത്തതിനെ തുടര്‍ന്ന് സമാഹരിച്ച അഞ്ച് ലക്ഷം രൂപ പ്രിന്‍സിപ്പലും അധ്യാപകരും ചേര്‍ന്ന് ഇന്ന് വട്ടവടയിലെ അഭിമന്യുവിന്റെ വീട്ടിലെത്തിക്കും. അതുകൊണ്ടും തങ്ങളുടെ കടമ കഴിഞ്ഞില്ല എന്ന തിരിച്ചറിവിലാണ് ഓരോ വിദ്യാര്‍ഥിയും. മഹാരാജാസ് അതിന്റെ പഴയ കളിച്ചിരിയിലേക്കും ആരവങ്ങളിലേക്കും തിരിച്ചെത്തണമെങ്കില്‍ ഇനിയുമേറെക്കാലം കാത്തിരിക്കേണ്ടിവരുമെന്ന് ഉറപ്പ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago