HOME
DETAILS

സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രി കണ്ണടച്ച് പാലു കുടിക്കുകയായിരുന്നു, രാജിവെക്കണം- സംസ്ഥാന സര്‍ക്കാറിനെതിരെ ആക്രമണം ശക്തമാക്കി പ്രതിപക്ഷം

  
backup
July 08 2020 | 07:07 AM

kerala-ramesh-chennithala-press-meet-in-gold-smuggling-issue-2020

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാറിനുമെതിരെ ആക്രമണം ശക്തമാക്കി പ്രതിപക്ഷം. മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കേസില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു. ഈ സ്ഥാനത്തിരുന്നു കൊണ്ട് ശരിയായ അന്വേഷണം നടത്താനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി കണ്ണടച്ച് പാലുകുടിക്കുകയായിരുന്നു. സ്വപ്നയെ നിയമിച്ചത് ആരെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രി രാജിവെക്കണം. മുഖ്യമന്ത്രിയുടെ ഓഫിസ് അന്വേഷണ പരിധിയില്‍ ഉള്‍പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കള്ളക്കടത്ത് കേസില്‍ പൊലിസ് വീഴ്ച വരുത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിവാദ സ്ത്രീയെ പൂര്‍ണമായി സംരക്ഷിക്കുന്നു. ഐ.ടി സെക്രട്ടറിയെ ന്യായീകരിക്കുന്നു. അഴിമതികള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല- അദ്ദേഹം കുറ്റപ്പെടുത്തി. സ്വപ്നക്ക് സര്‍ക്കാറുമായി അടുത്ത ബന്ധം. കള്ളക്കടത്ത് പ്രതികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു. അന്വേഷണം വൈകിപ്പിക്കാനും മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു. അതിനാലാണ് അന്വേഷണം ഇത്രയും കാലം ഇഴഞ്ഞു നീങ്ങിയത്. സ്റ്റേറ്റ് കാറില്‍ സ്വര്‍ണം കടത്തിയെന്ന വാര്‍ത്തയുടെ നിജസ്ഥിതി പുറത്തു കൊണ്ടുവരണം. നിയമനം അറിഞ്ഞില്ലെന്നും അതി പ്ലേസ്‌മെന്റ് ഏജന്‍സിക്കുമേല്‍ കെട്ടിവെക്കുകയും ചെയ്യുന്ന നടപടി എത്ര ബാലിശമാണെന്നും അദ്ദേഹം ചോദിച്ചു.

രാജ്യാന്തര ബന്ധമുള്ള കള്ളക്കടത്തുകള്‍ ചെയ്യാന്‍ യു.ഡി.എഫിന് കഴിയില്ലെന്നും അതിന് എല്‍.ഡി.എഫിനേ കഴിയൂ എന്നും ചെന്നിത്തല പരിഹസിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago