ജില്ലയില്‍ 11 മാതൃകാ പോളിങ് സ്റ്റേഷനുകള്‍
കണ്ണൂര്‍: വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക് മികവുറ്റ സജ്ജീകരണങ്ങളുമായി ജില്ലയില്‍ 11 പോളിങ് സ്റ്റേഷനുകള്‍ മാതൃകാ പോളിങ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കും.
ഓരോ നിയമസഭാ മണ്ഡലത്തിലും ഒന്നുവീതം പോളിങ് സ്റ്റേഷനുകളെയാണ് ഇതിനായി തെരഞ്ഞെടുത്തത്.
മാതൃകാ സ്റ്റേഷനുകളുടെ വിവരങ്ങള്‍ പേര്, നിയോജക മണ്ഡലം, ബൂത്ത് നമ്പര്‍ എന്നീ ക്രമത്തില്‍: കെ.കെ.ആര്‍ നായര്‍ മെമ്മോറിയല്‍ എ.എല്‍.പി സ്‌കൂള്‍ കുനിയില്‍ (പയ്യന്നൂര്‍ 10), പള്ളിക്കര ആദി ദ്രാവിഡ എല്‍.പി സ്‌കൂള്‍ തെക്ക് വശം (കല്ല്യാശ്ശേരി 117), കുറ്റിക്കോല്‍ എ.എല്‍.പി സ്‌കൂള്‍ (തളിപറമ്പ് 100), കാഞ്ഞിരക്കൊല്ലി ഖാദര്‍ ഹാജി മെമ്മോറിയല്‍ എ.യു.പി സ്‌കൂള്‍ (ഇരിക്കൂര്‍ 148), കാട്ടാമ്പള്ളി ഗവ. മാപ്പിള യുപി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ വടക്കുവശം (അഴീക്കോട് 77), തളാപ്പ് ഗവ. മിക്‌സഡ് യു.പി സ്‌കൂളിന്റെ കിഴക്കുവശം (കണ്ണൂര്‍ 85), പാലേരി വെസ്റ്റ് എല്‍.പി സ്‌കൂള്‍ (ധര്‍മടം 40), ചമ്പാട് അരയാക്കൂല്‍ ചോതാവൂര്‍ എച്ച്.എസ്.എസ് പടിഞ്ഞാറു ഭാഗത്തെ ഹയര്‍സെക്കന്‍ഡറി കെട്ടിടത്തിന്റെ കിഴക്കുവശം (തലശ്ശേരി 120), പാനൂര്‍ എലാങ്കോട് സെന്‍ട്രല്‍ എ.എല്‍.പി സ്‌കൂള്‍ തെക്കുവശം (കൂത്തുപറമ്പ് 112), കല്ലൂര്‍ ന്യൂ യു.പി സ്‌കൂള്‍ പടിഞ്ഞാറ് വശം (മട്ടന്നൂര്‍ 47), മഞ്ഞളാംപുറം എ.യു.പി സ്‌കൂള്‍ പടിഞ്ഞാറ് വശം (പേരാവൂര്‍ 139).
കുടിവെള്ളം, വെളിച്ചം, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ടോയ്‌ലറ്റ് സൗകര്യം, വോട്ടര്‍ സഹായകേന്ദ്രം, ഭിന്നശേഷിക്കാര്‍ക്കുള്ള റാംപ് സംവിധാനം, വീല്‍ചെയര്‍ തുടങ്ങിയവക്കു പുറമെ, വോട്ടര്‍മാര്‍ക്കുള്ള വിശ്രമകേന്ദ്രം, തണലിടം, ദിശാസൂചകങ്ങള്‍, വളണ്ടിയര്‍ സേവനം തുടങ്ങിയ സേവനങ്ങളും മാതൃകാ പോളിങ് സ്റ്റേഷനുകളിലുണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."