HOME
DETAILS

കൊവിഡ് ബാധിക്കുന്ന പ്രവാസികളുടെ കണക്കവതരിപ്പികുന്ന കേരള സർക്കാരിന്റെ  സമീപനത്തിനെതിരെ  ഹൈക്കോടതിയിൽ  ഹർജി

  
backup
July 08 2020 | 12:07 PM

kmcc-submitted-haraji-in-higt-court

     ദമാം: കൊവിഡ് ബാധിക്കുന്ന പ്രവാസികളുടെ കണക്കവതരിപ്പിക്കുന്ന  കേരള സർക്കാരിന്റെ  സമീപനത്തിനെതിരെ കേരള  ഹൈകോടതിയിൽ ഹർജി. സഊദി അറേബ്യയിലെ അൽഖോബാർ കെഎംസിസി  സെൻട്രൽ കമ്മിറ്റിക്ക് വേണ്ടി വനിതാ വിംഗ് അംഗവും കേരള കോർഡിനേറ്ററുമായ ബദരിയ  ഫരീദാണ് കേരള ഹൈക്കോടതിയിൽ ഹരജി  നൽകിയത്. ഓരോ ദിവസവും വിദേശത്തു നിന്നും അത് പോലെ മറ്റുസംസ്ഥാനങ്ങളിൽ നിന്നും വന്ന ഇത്ര ഇത്ര ആളുകൾക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത് എന്ന കണക്കവതരണം പ്രവാസികളെ ശത്രുക്കളായി കാണാനിടവരുത്തുന്നതിനാൽ ഇതു  ഒഴിവാക്കണമെന്നാണ്  ഹർജിയിലെ  പ്രധാന  ആവശ്യം.

     ഇരയുടെ സ്വകാര്യത നിലനിർത്തുവാനുള്ള  ഉത്തരവാദിത്ത്വം  അരക്കിട്ടുറപ്പിച്ചു ലോകാരോഗ്യ സംഘടന ഉൾപ്പെടെയുള്ള  ഏജൻസികൾ പ്രോട്ടോക്കോൾസ് പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ കൊവിഡ് ബാധിതരുടെ എണ്ണം പറയുന്നത് കൂടാതെ പ്രവാസികൾ  എന്ന ഒരു  വിഭാഗത്തെ പ്രത്യേകമായി എടുത്തുപറയുകയും അവർ വന്ന വിദേശ രാജ്യത്തിന്റെ പേരുൾപ്പെടെയുള്ള അവരുടെ തദ്ദേശ സ്ഥലങ്ങൾ വിവരങ്ങൾ പുറത്തറിയിക്കുന്ന നിലവിലെ രീതി പ്രവാസികളായ    വ്യക്തികളുടെ സ്വകാര്യതക്കും മനുഷ്യവകാശങ്ങള്‍ക്കും മേലുള്ള ലംഘനമാണെന്നും കൂടാതെ പ്രവാസികളെ  ശത്രുക്കളായി കാണാൻ  ഇതു ഇടവരുത്തുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. അഡ്വ: ജോസ് എബ്രഹാം മുഖേനയാണ് ഹരജി നൽകിയത്. നാളെ രാവിലെ ഹരജി പരിഗണിക്കും.

      ഗൾഫടക്കം പ്രവാസ ലോകത്ത് കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടും അവർ ജോലി ചെയ്യുന്ന രാജ്യങ്ങൾ ദേശ ഭാഷ വ്യത്യാസങ്ങൾ ഇല്ലാതെയുള്ള കണക്കുകളാണ് അവിടുത്തെ ആരോഗ്യ മന്ത്രാലയങ്ങൾ പുറപ്പെടുവിക്കുന്നതെന്നും എന്നാൽ മടങ്ങിയെത്തുന്ന സ്വന്തം ജന്മഭൂമിയിൽ പ്രവാസികളെ മൊത്തത്തിൽ രോഗഹേതു ആക്കുന്നവരായി സംസ്ഥാന സര്ക്കാര് തന്നെ ചിത്രീകരിക്കുന്നത്  അവസാനിപ്പിക്കണമെന്നും അല്‍ഖൊബാര്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ പ്രസിഡണ്ട് സിദ്ധീഖ് പാണ്ടികശാല ജനറല്‍ സെക്രട്ടറി സിറാജ് ആലുവ, ട്രഷറര്‍ നജീബ് ചീക്കിലോട് എന്നിവര്‍  ആവശ്യപ്പെട്ടു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 minutes ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  40 minutes ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  an hour ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  an hour ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  10 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  11 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  12 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  12 hours ago