പൂന്തുറയില്‍ സൂപ്പര്‍ സ്പ്രെഡ്: കടലിലും നിയന്ത്രണങ്ങള്‍
തിരുവനന്തപുരം: രോഗബാധിതരുടെ എണ്ണം കൂടുതലുള്ള മേഖലയായ പൂന്തുറയില്‍ കോവിഡ് സൂപ്പര്‍ സ്പ്രെഡ് ആണെന്ന് വ്യക്തമാകുന്നു. പൂന്തുറയില്‍ സൂപ്പര്‍ സ്പ്രെഡുണ്ടായതായി മന്ത്രി കടകംപള്ളി സുരേന്ദ്രന് വ്യക്തമാക്കി. മറ്റന്നാള്‍ വീടുകളിലടക്കം അണുനശീകരണം നടത്തും. കടലിലും നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളെ തമിഴ്നാട് ഭാ?ഗത്തേക്ക് പോകാന്‍ അനുവദിക്കില്ല. തിരുവനന്തപുരം ജില്ലയില്‍ കോവിഡ് പരിശോധന തീവ്രമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒരാളില്‍ നിന്ന് കൂടുതല്‍ ആളുകളിലേക്ക് രോഗബാധ ഉണ്ടായ സാഹചര്യമാണ് സൂപ്പര്‍ സ്പ്രെഡ്. അതീവ ഗുരുതരമായ സ്ഥിതി വിശേഷമാണ് ഈ മേഖലയില്‍ നിലനില്‍ക്കുന്നത് എന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്.
മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് കോവിഡ് പടര്‍ന്ന് പിടിക്കുന്നത്. അസാധാരണമായ ക്ലസ്റ്റര്‍ ഈ പ്രദേശത്ത് രൂപപ്പെട്ടിട്ടുണ്ട്. അതിവേഗം രോഗം പടര്‍ന്ന് പിടിക്കുന്ന സ്ഥിതി വിശേഷമാണ് ഉള്ളത്. എല്ലാതരം പ്രായപരിധിയിലും പെട്ട ആളുകളിലേക്ക് രോഗബാധ ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."