മാനാഞ്ചിറ കുളം; നന്നാക്കിയില്ലെങ്കില്‍ പ്രക്ഷോഭമെന്ന് നാട്ടുകാര്‍
പനമരം: കുളം ശുചീകരിച്ച് ഉപയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പനമരം പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ പെട്ടതും വെള്ളമുണ്ട എടവക പനമരം പഞ്ചായത്തുകളുടെ അതിര്‍ത്തി കൂടിയായ മാനാഞ്ചിറ കുളമാണ് ചെളി നിറഞ്ഞ് തീര്‍ത്തും ഉപയോഗശൂന്യമായി കിടക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്താണ് ലക്ഷങ്ങള്‍ ചെലവഴിച്ച് പഞ്ചായത്ത് വക സ്ഥലത്ത് കുളം നിര്‍മിച്ചത്. പ്രദേശത്തെ 150 ഓളം കുടുംബങ്ങള്‍ക്ക് കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കെല്ലാം പ്രധാന ആശ്രയം ഈ കുളമായിരുന്നു.
കൂടാതെ കുളം ജലസമൃദ്ധമാകുമ്പോള്‍ സമീപത്തെ കിണറുകളിലും ജലനിരപ്പ് ഉയര്‍ന്നിരുന്നു. ഒരിക്കലും വറ്റാത്ത ഈ കുളം ഇന്ന് ചെളി നിറഞ്ഞ് വറ്റിവരണ്ട നിലയിലാണ്. കുളത്തിലെ ചെളി കോരി മാറ്റാനെങ്കിലും അധികൃതര്‍ തയ്യാറായെങ്കില്‍ സുലഭമായി വെള്ളം ലഭിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
മാസങ്ങള്‍ക്ക് മുന്‍പ് ഹരിത കേരളം പദ്ധതിയില്‍ കുളം ഏറ്റെടുത്തതായി അറിയിച്ച് കുളത്തിന് ചുറ്റുമുള്ള കുറച്ച് കാട് വെട്ടിമാറ്റിയതല്ലാതെ പിന്നീട് നടപടികളൊന്നും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. കുളത്തിന് ചുറ്റും ഇപ്പോള്‍ കാട് മുടികിടക്കുകയാണ്. കുളത്തിലേക്കുള്ള വഴിയും കാട് മൂടിയ നിലയിലാണ്. സുരക്ഷ മതിലും തകര്‍ന്ന് തുടങ്ങിയിട്ടുണ്ട്.
മുമ്പെങ്ങുമില്ലാത്ത വിധം വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ കുളം ശുചീകരിച്ച് ഉപയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭ പരിപ ാടികള്‍ക്ക് തയ്യാറെടുക്കുകയാണ് പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."