HOME
DETAILS

ബാഗേജില്‍ സ്വര്‍ണം ഉള്ളകാര്യം അറിയില്ലെന്ന് അറ്റാഷെ

  
backup
July 09 2020 | 03:07 AM

%e0%b4%ac%e0%b4%be%e0%b4%97%e0%b5%87%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%82-%e0%b4%89%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%95


സ്വന്തം ലേഖകന്‍
കൊച്ചി: യു.എ.ഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ പേരില്‍ ഭക്ഷ്യവസ്തുക്കളെന്ന പേരിലാണ് തിരുവനന്തപുരത്ത് സ്വര്‍ണം കടത്തിയതെന്ന് കസ്റ്റംസ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കസ്റ്റംസ് വകുപ്പ് 135 അനുസരിച്ചാണ് പി.എസ്. സരിത്തിന്റെ പേരില്‍ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. അനധികൃതമായി വസ്തുക്കള്‍ കയറ്റുമതിയോ ഇറക്കുമതിയോ ചെയ്യുന്നതിനെതിരേയാണ് കേസ്. ഒരു കോടിയില്‍ താഴെ വിലയുള്ള ഉത്പന്നങ്ങളാണ് ഇത്തരത്തില്‍ കൈകാര്യം ചെയ്യുന്നതെങ്കില്‍ ജാമ്യം ലഭിക്കാവുന്ന കുറ്റമാണ്.
ദുബൈയില്‍ നിന്ന് വീട്ടുകാര്‍ അയക്കുന്ന ഭക്ഷ്യവസ്തുക്കള്‍ എന്നായിരുന്നു ഇന്‍വോയ്‌സ് വിവരത്തിലുണ്ടായിരുന്നത്. എന്നാല്‍ ഈ ബാഗേജിനുള്ളില്‍ നിന്ന് കസ്റ്റംസ് കണ്ടെത്തിയ സ്വര്‍ണത്തെപ്പറ്റി അറിയില്ലെന്ന് അറ്റാഷെ മൊഴി നല്‍കിയതായും സരിത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
കള്ളക്കടത്താണിതെന്നും യു.എ.ഇ കോണ്‍സുലേറ്റും താനും ഇതില്‍ അന്വേഷണം നടത്താന്‍ അഭ്യര്‍ഥിക്കുന്നെന്നും കുറ്റവാളികളെ പിടികൂടണമെന്നും അറ്റാഷെയുടെ മൊഴിയുണ്ട്. ഇന്ത്യന്‍ നിയമങ്ങളെപ്പറ്റി അറിവില്ലാതിരുന്നതിനാലാണ് ഇക്കാര്യം അറിയാവുന്ന മുന്‍ പി.ആര്‍.ഒ കൂടി ആയിരുന്ന പി.എസ് സരിത്തിനെ വിമാനത്താവളത്തിലെ നടപടികള്‍ക്ക് ചുമതലപ്പെടുത്തിയതെന്നു അറ്റാഷെ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടിലുണ്ട്.
ജോലിഭാരം കൊണ്ടാണ് താന്‍ പി.ആര്‍.ഒ സ്ഥാനം രാജിവച്ചതെന്നും ഏപ്രില്‍ മാസത്തില്‍ മാത്രം മൂന്നുവട്ടം ബാഗേജ് സ്വീകരിച്ചെന്ന് സമ്മതിച്ചതായും മൊഴിയിലുണ്ട്.
സ്വര്‍ണക്കടത്ത് മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട കാര്‍ഗോ ബുക്ക് ചെയ്ത പണമിടപാടും ദേശസുരക്ഷയ്ക്ക് ഭീഷണിയാവുന്നതും രാജ്യാന്തരബന്ധം വെളിവാക്കുന്നതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അതുകൊണ്ടുതന്നെ സരിത്തിന്റെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണം.
ഒരു സാക്ഷിയുടെയും റാഷിദ് ഖാമിസ് അതഗ മുസാഖിരി അല്‍ ആഷ്മിയ, അദ്ദേഹത്തിനൊപ്പമെത്തിയ മുകേഷ് നായര്‍ എന്നിവരുടെയും സാന്നിധ്യത്തിലായിരുന്നു ബാഗേജ് പരിശോധന നടത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago