തമിഴ്നാട് സ്പീക്കര്‍ക്കെതിരായ ഹരജി സുപ്രിം കോടതി വാദം കേള്‍ക്കും
ന്യൂഡല്‍ഹി: 2017ലെ വിശ്വാസവോട്ടെടുപ്പില്‍ തമിഴ്നാട്ടിലെ എടപ്പാടി പളനി സ്വാമി സര്‍ക്കാറിനെതിരെ വോട്ടു ചെയ്ത 11 അണ്ണാ ഡി.എം.കെ എം.എല്‍.എമാരെ അയോഗ്യരാക്കുന്ന നടപടി വൈകിപ്പിക്കുന്ന സ്പീക്കര്‍ക്കെതിരെ ഡി.എം.കെ നല്കിയ ഹരജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചു.
ഹരജിയില്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ദെ അധ്യക്ഷനായ ബെഞ്ച് നോട്ടിസയച്ചു. സര്‍ക്കാറിന്റെ കാലാവധി തീരുന്നതുവരെ ഇക്കാര്യത്തിലുള്ള നടപടി വൈകിപ്പിക്കാനാണ് സ്പീക്കര്‍ ധന്പാല് ശ്രമിക്കുന്നതെന്ന് ഡി.എം.കെക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ കപില്‍ സിബല്‍, അമിത് ആനന്ദ് തിവാരി എന്നിവര്‍ വാദിച്ചു. കേസ് രണ്ടാഴ്ചയ്ക്കുള്ളില്‍ പരിഗണിക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു.
നോട്ടിസ് അയയ്ക്കാനുള്ള നടപടിയെ സ്പീക്കര്‍ക്കു വേണ്ടി ഹാജരായ മുകുള്‍ രോഹ്തകി എതിര്‍ത്തു. എന്നാല്‍ നിങ്ങളുടെ അനുമതി തേടാതെ തന്നെ നോട്ടീസ് അയക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ബോബ്ദെ പറഞ്ഞു. കേസ് നാലാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനും കോടതി തീരുമാനിച്ചു. മൂന്നു വര്‍ഷമായി സ്പീക്കര്‍ എം.എല്‍.എമാരുടെ കാര്യത്തില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടു പോകുകയാണെന്ന ഡി.എം.കെ നേതാവ് ആര് സക്രപാണി തന്റെ ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഈ വര്‍ഷം ഫെബ്രുവരിയില്‍ സുപ്രിംകോടതി ഇടപെട്ടതിനെത്തുടര്‍ന്നാണ് എം.എല്‍.എമാര്‍ക്ക് നോട്ടിസ് അയയ്ക്കാന്‍ പോലും സ്പീക്കര്‍ തയാറായതെന്നും ഹരജിയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."