സാമൂഹിക വിരുദ്ധര്‍ ക്ലാസ് മുറി നശിപ്പിച്ചു
കല്ലമ്പലം: നാവായിക്കുളം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്ലാസ് മുറി സാമൂഹിക വിരുദ്ധര്‍ തകര്‍ത്തു. ഹൈസ്‌കൂള്‍ വിഭാഗത്തിലുള്ള ഒമ്പത് ഇ ക്ലാസ് മുറിയാണ് ശനി, ഞായര്‍ ദിവസങ്ങളിലായി നശിപ്പിച്ച നിലയില്‍ കണ്ടത്.
തിങ്കളാഴ്ച്ച രാവിലെ സ്‌കൂളില്‍ എത്തിയ കുട്ടികളാണ് സംഭവം അധ്യാപകരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. വെള്ളബോഡ്, ഫാന്‍, സ്വിച്ച്‌ബോര്‍ഡ്, ഫര്‍ണിച്ചര്‍ എന്നിവ അടിച്ചു തകര്‍ത്തു. പെയിന്റടിച്ച ഭിത്തിയില്‍ കരിക്കട്ട കൊണ്ട് വരച്ചു വ്യത്തികേടാക്കി. അധ്യാപകരും പി.ടി.എ അംഗങ്ങളും ചേര്‍ന്ന് പൊലിസില്‍ വിവരമറിച്ചു. തിങ്കളാഴ്ച്ച രാവിലെ 10.20ന് കല്ലമ്പലം പൊലിസ് എത്തി പരിശോധന നടത്തി.സ്‌കൂള്‍ വിട്ടതിനു ശേഷം അനുവാദമില്ലാതെ സ്‌കൂള്‍ പരിസരത്ത് കയറാനോ കളിക്കാനോ അനുവദിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി.
വെള്ളിയാഴ്ച്ച വൈകിട്ടുവരെയും അധ്യാപകര്‍ ക്ലാസ്മുറിയിലുണ്ടായിരുന്നപ്പോള്‍ സംഭവം നടന്നിട്ടില്ലായിരുന്നു. പ്രദേശത്തെ മികച്ച സ്‌കൂളാണ് നാവായിക്കുളം. വര്‍ക്കല മണ്ഡലത്തില്‍ വിജയശതമാനത്തില്‍ മുന്‍പന്തിയിലായതിനാല്‍ സ്‌കൂളിന് പുതിയ ഡിവിഷനും അനുവദിച്ചിട്ടുണ്ട്.
മുന്‍പും സാമൂഹിക വിരുദ്ധര്‍ ടാപ്പ് അടിച്ചു തകര്‍ത്ത് കുടിവെള്ളം പാഴാക്കിയിട്ടുണ്ട്. സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരു സംഘം കളിക്കുന്നുണ്ട്. മതില്‍ ചാടി കടന്നാണ് ഗ്രൗണ്ടില്‍ കയറുന്നത്. സന്ധ്യ കഴിഞ്ഞാലും ഇവര്‍ ഇവിടെ ചുറ്റിപ്പറ്റി നടക്കാറുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
സ്‌കൂളിലെ ക്ലാസ് മുറിയില്‍ ക്യാമറ സ്ഥാപിക്കുന്നതിനുള്ള കമ്മിറ്റി കൂടിയിരുന്നു. എന്നാല്‍ ഇതുവരെയും നടപടകളൊന്നുമായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."