HOME
DETAILS
MAL
ഇന്ത്യയില്‍ ബി.ജെ.പി യുദ്ധഭ്രാന്ത് വളര്‍ത്തുകയാണെന്ന് ഇംറാന്‍ ഖാന്‍
backup
April 06 2019 | 19:04 PM
കറാച്ചി: ഇന്ത്യയില്‍ ഭരണകക്ഷിയായ ബി.ജെ.പി യുദ്ധഭ്രാന്ത് വളര്‍ത്തുകയാണെന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. പാകിസ്താന്റെ യു.എസ് നിര്‍മിത എഫ്-16 വിമാനം ഇന്ത്യ വെടിവച്ചിട്ടെന്ന അവകാശവാദങ്ങള്‍ക്കു മറുപടിയായാണ് ഇംറാന്‍ ഖാന്‍ ഇങ്ങനെ പ്രതികരിച്ചത്. യുദ്ധഭ്രാന്തുണ്ടാക്കി തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. ഇതിനായി എഫ്-16 വിമാനം വെടിവച്ചിട്ടെന്ന് തെറ്റായി പ്രചരിപ്പിക്കുകയാണ്. സത്യം മാത്രമേ നിലനില്‍ക്കൂ എന്ന് മനസ്സിലാക്കണം- ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.
പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനിലെ ബാലകോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തുന്നതിനിടെ ഒരു വിമാനം പാകിസ്താന്‍ വെടിവച്ചിടുകയും പൈലറ്റിനെ പിടികൂടുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നുവെന്നും ഇംറാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."